രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്നുമുതൽ

കോവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഇന്നുമുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കും.  

Written by - നയന ജോർജ് | Edited by - Zee Malayalam News Desk | Last Updated : Mar 27, 2022, 09:13 AM IST
  • രണ്ട് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഇന്നുമുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കും
  • അന്താരാഷ്ട്ര സർവീസുകൾ വീണ്ടും തുടങ്ങാനുള്ള തയാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്നുമുതൽ

New Delhi: കോവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഇന്നുമുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കും. ഇന്നു മുതൽ അന്താരാഷ്ട്ര സർവീസുകൾ വീണ്ടും തുടങ്ങാനുള്ള തയാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു. ദിനംപ്രതിയുള്ള കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് സർവീസുകൾ പുനഃരാരംഭിക്കുന്നത്. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്ത്യ നിർത്തിവെച്ചിരുന്നത്. വിമാനത്താവളങ്ങളും എയർലൈനുകളും അന്താരാഷ്ട്ര സർവീസുകൾക്കായി സജ്ജമായിക്കഴിഞ്ഞു. മാർച്ച് 27 മുതൽ ഒക്ടോബർ 29 വരെ പ്രാബല്യത്തിൽ വരുന്ന വേനൽക്കാല ഷെഡ്യൂളിൽ 40 രാജ്യങ്ങളിൽ നിന്നുള്ള 60 വിമാനക്കമ്പനികൾക്കാണ് അനുമതിയുള്ളത്. 

Also Read: ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാർച്ച് 27 മുതൽ പുനരാരംഭിക്കും

ഈ കാലയളവിൽ രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമായി 1,783 സർവീസുകളാണ് നടത്തുകയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സലാം എയർ, എയർ അറേബ്യ അബുദാബി, ഖന്റാസ്, അമേരിക്കൻ എയർലൈൻ എന്നിവയുൾപ്പെടെ ഏതാനും പുതിയ എയർലൈനുകളും പുതുതായി പവർത്തനം ആരംഭിക്കും.

Also Read: Thattukada Shootout: ഇടുക്കിയിൽ യുവാക്കൾക്കുനേരെ വെടിവെപ്പ്; ഒരു മരണം, മൂന്നുപേർക്ക് ഗുരുതര പരിക്ക് 

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2020 മാർച്ചിലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവെച്ചത്.  വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി എയർ ബബിൾ ക്രമീകരണങ്ങൾക്ക് കീഴിലാണ് നിലവിൽ വിദേശ വിമാനങ്ങൾ പ്രവർത്തിക്കുന്നത്. കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് കണക്കിലെടുത്ത് മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാനങ്ങൾ പുനഃരാരംഭിക്കുമെന്ന് ഈ മാസം ആദ്യം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. 

മെഡിക്കൽ അത്യാഹിതങ്ങൾക്കായി വിദേശ വിമാനങ്ങളിൽ മൂന്ന് സീറ്റുകൾ ഒഴിച്ചിടണമെന്ന നിബന്ധന നീക്കം ചെയ്യുന്നതുൾപ്പെടെ അന്താരാഷ്ട്ര വിമാന പ്രവർത്തനങ്ങൾക്കായുള്ള കോവിഡ് മാർഗനിർദേശങ്ങളും സർക്കാർ പരിഷ്‌കരിച്ചിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News