Breaking: ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാർച്ച് 27 മുതൽ പുനരാരംഭിക്കും

ലോകമെമ്പാടും കോവിഡ്-19  കേസുകൾ കുറയുന്ന സാഹചര്യത്തില്‍ മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍  പുനരാരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 8, 2022, 05:51 PM IST
  • മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
  • നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.
Breaking: ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാർച്ച് 27 മുതൽ പുനരാരംഭിക്കും

New Delhi: ലോകമെമ്പാടും കോവിഡ്-19  കേസുകൾ കുറയുന്ന സാഹചര്യത്തില്‍ മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍  പുനരാരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

നീണ്ട രണ്ടു വര്‍ഷത്തെ  ഇടവേളയ്ക്ക് ശേഷമാണ്  അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍  പുനരാരംഭിക്കുന്നത്.   സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇത് സംബന്ധിച്ച  തീരുമാനം  പുറത്തുവിട്ടത്.

റിപ്പോര്‍ട്ട് അനുസരിച്ച്, എല്ലാ സാധാരണ അന്താരാഷ്ട്ര വിമാനങ്ങളും ഒരു മാസത്തിനുള്ളിൽ പുനരാരംഭിക്കാനാണ് സാധ്യത. 

ചൊവ്വാഴ്ച  പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച്, കോവിഡ് -19 കേസുകളുടെ സ്ഥിരമായ കുറവ് കണക്കിലെടുത്താണ്  അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍  പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്. തീരുമാനം  കൈക്കൊള്ളുന്നതിന് മുന്‍പ്  സിവിൽ ഏവിയേഷൻ മന്ത്രാലയം  ആരോഗ്യ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  മുന്‍പ്  മാർച്ച് 15 അല്ലെങ്കിൽ  മാര്‍ച്ച് അവസാനത്തോടെ  അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന തരത്തില്‍   മുന്‍പ് സൂചനകള്‍ പുറത്തുവന്നിരുന്നു. 

അതേസമയം,  വിദേശ വരവിനും പുറപ്പെടലിനും ഇന്ത്യൻ വിമാനത്താവളങ്ങളിൽ പ്രാബല്യത്തിൽ വരുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാവും  വിമാന സര്‍വീസുകള്‍  പുനരാരംഭിക്കുക. 

കൊറോണ വൈറസ് മഹാമാരി മൂലം  2020 മാർച്ച് 23 മുതൽ  അന്താരാഷ്ട്ര വിമാന സര്‍വീസ്  ഇന്ത്യയിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. എയർ ബബിൾ ക്രമീകരണങ്ങൾക്ക് കീഴിൽ 2020 ജൂലൈ മുതൽ ഇന്ത്യയ്ക്കും ഏകദേശം 40 രാജ്യങ്ങൾക്കുമിടയിൽ പ്രത്യേക യാത്രാ വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 

കോവിഡ് കേസുകള്‍ കുറഞ്ഞതോടെ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ആരോഗ്യ മന്ത്രാലയം  പ്രഖ്യാപിച്ചിട്ടുണ്ട്.  നിർബന്ധിത ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും എട്ടാം ദിവസം ആർടി-പിസിആർ ടെസ്റ്റ് നടത്തേണ്ടതിന്‍റെ ആവശ്യകതയും ഒഴിവാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News