ന്യുഡൽഹി: 2050 ഓടെ ഇന്ത്യ (India) ലോകത്തിലെതന്നെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന പഠന റിപ്പോർട്ട് പുറത്ത്. ആദ്യത്തെ രണ്ട് സ്ഥാനത്ത് അമേരിക്കയും ചൈനയും ആയിരിക്കും. ലാൻസൈറ്റ് ജേണിലിലെ പഠന റിപ്പോർട്ടാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം 2030 ഓടെ ജപ്പാനെ (Japan) പിന്നിലാക്കി ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തികരാജ്യമായി കുതിക്കും. ശേഷം 2050 ഓടെ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് പഠന റിപ്പോർട്ട്.
Also read: UAE കോൺസുലർ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തി: സ്വപ്ന സുരേഷ്
2017 ൽ ഇന്ത്യ ഏഴാമത്തെ സ്ഥാനത്തായിരുന്നു. തൊഴിലെടുക്കാൻ കഴിയുന്ന പ്രായപരിധിയിലുള്ളവരുടെ എണ്ണവും ജിഡിപിയും അടിസ്ഥാനമാക്കിയാണ് പഠനം. കൊറോണ മഹാമാരി (Corona Virus) കാരണം വളരെയധികം പ്രതിസന്ധിയിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത് അതിനൊരു ആശ്വാസമാണ് ഈ പഠന റിപ്പോർട്ട്.
Also read: viral video: മുട്ട ഫ്രെഷ് ആണോ.. അതോ അല്ലയോ, കണ്ടെത്താനുള്ള എളുപ്പമാർഗമിതാ
മഹാമാരി (Covid19) കാരണം സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 23.9 ശതമാനം കുറവാണ് ജിഡിപിയിൽ ഉണ്ടായിരുന്നത്. ഇന്ത്യയുടെ ജിഡിപി വളർച്ച നിലവിൽ എട്ടുവർഷത്തിനിടയിലെ കുറഞ്ഞ നിരക്കായ 3.9 ശതമാനത്തിലാമാണ്. ഇതിനിടയിൽ 2047 ഓടെ ഇന്ത്യ (India) ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് മെയ് മാസത്തിൽ തന്നെ നീതി ആയോഗ വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞിരുന്നു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)