viral video: മുട്ട ഫ്രെഷ് ആണോ.. അതോ അല്ലയോ, കണ്ടെത്താനുള്ള എളുപ്പമാർഗമിതാ

പോഷകഗുണങ്ങൾ മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  അയണും പ്രോട്ടീനും ധാരാളമായി മുട്ടയിൽ അടങ്ങിയിട്ടുണ്ട്.   

Written by - Ajitha Kumari | Last Updated : Oct 11, 2020, 02:57 PM IST
  • പക്ഷേ പലയിടങ്ങളിലും അന്യസംസ്ഥാനത്ത് നിന്നും ഗുണനിലവരമില്ലാത്ത മുട്ടകൾ കേരളത്തിലേക്ക് വരുന്നുണ്ടെന്നും ഈ മുട്ടകൾ കേരളത്തിലെ ബേക്കറികളിൽ എത്തിച്ച് ഭക്ഷണങ്ങളിൽ ചേർക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. അതുകൊണ്ടുതന്നെ മുട്ട ചെക്ക് ചെയ്തിട്ടുവേണം ഉപയോഗിക്കാൻ.
viral video:  മുട്ട ഫ്രെഷ് ആണോ.. അതോ അല്ലയോ, കണ്ടെത്താനുള്ള എളുപ്പമാർഗമിതാ

നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന മുട്ടകൾ (Eggs) ചിലപ്പോൾ പഴകിയതും ഗുണനിലവാരം കുറഞ്ഞതുമൊക്കെയായിരിക്കും അല്ലേ.  എന്നാലേ ആ മുട്ടകൾ ഫ്രെഷ് ആണോ അല്ലയോ എന്ന് കണ്ടെത്താൻ ഒരെളുപ്പമാർഗം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ മനസിലാക്കാം.  ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) വൈറലാകുകയാണ്.  

പോഷകഗുണങ്ങൾ മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  ഓരോ ദിവസവും ഓരോ മുട്ട കഴിച്ചാൽ ശരീരത്തിന്റെ തളർച്ച വിളർച്ച അങ്ങനെയുള്ള പല അസുഖങ്ങൾക്കും നല്ലതാണ്. അയണും പ്രോട്ടീനും (Protein) ധാരാളമായി മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട എല്ലാവരുടേയും ഇഷ്ട വിഭവമാണ്.  ചിലർക്ക് ഇഷ്ടമല്ലെങ്കിലും പോഷകത്തിനായിട്ടാണെങ്കിലും കഴിക്കേണ്ടിവരുന്നുവെന്നതാണ് സത്യം.  മുട്ടയുടെ പഴക്കം മനസിലാക്കാൻ എന്താന് ചെയ്യേണ്ടത് എന്ന് നോക്കാം അല്ലേ.  

Also read: 'മുരിങ്ങക്ക പറാത്ത ഉണ്ടാക്കാറുണ്ട്, പാചകകുറിപ്പ് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു' -Narendra Modi

ആദ്യം ഒരു പാത്രത്തിൽ നിറയെ വെള്ളമെടുക്കുക.  അതിന് ശേഷം ഓരോമുട്ടകളായി (Eggs) വെള്ളത്തിലേക്ക് പതുക്കെ ഇട്ടുകൊടുക്കുക.  മുട്ട വെള്ളത്തിനടിയിലാണ് കിടക്കുന്നതെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം മുട്ട ഫ്രെഷ് ആണ്.  എന്നാൽ മുട്ട കുത്തനെ നിൽക്കുകയാണെങ്കിൽ കുറച്ച് പഴക്കമുള്ള മുട്ടയാണ് അത് എന്നർത്ഥം. ഇനി മുട്ട വെള്ളത്തിന്റെ മുകളിൽ നിൽക്കുകയാണെങ്കിൽ ഇത് ചീഞ്ഞ മുട്ടയായിരിക്കും അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കരുത്.    

പക്ഷേ പലയിടങ്ങളിലും അന്യസംസ്ഥാനത്ത് നിന്നും ഗുണനിലവരമില്ലാത്ത മുട്ടകൾ (Eggs) കേരളത്തിലേക്ക് വരുന്നുണ്ടെന്നും ഈ മുട്ടകൾ കേരളത്തിലെ ബേക്കറികളിൽ എത്തിച്ച് ഭക്ഷണങ്ങളിൽ ചേർക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.  അതുകൊണ്ടുതന്നെ മുട്ട ചെക്ക് ചെയ്തിട്ടുവേണം ഉപയോഗിക്കാൻ.      

 

 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News