Indian Army Recruitment 2022: ഇന്ത്യൻ സൈന്യത്തിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരങ്ങൾ; ജൂലൈ 26 മുതൽ അപേക്ഷകൾ സമർപ്പിക്കാം

Indian Army Recruitment 2022: 2023 ഏപ്രിലിൽ തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ പരിശീലനം ആരംഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 12:59 PM IST
  • അപേക്ഷാ നടപടികൾ ജൂലൈ 26-ന് ആരംഭിക്കും
  • അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 24 ആണ്
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in വഴി അപേക്ഷിക്കാം
Indian Army Recruitment 2022: ഇന്ത്യൻ സൈന്യത്തിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരങ്ങൾ; ജൂലൈ 26 മുതൽ അപേക്ഷകൾ സമർപ്പിക്കാം

ന്യൂഡൽഹി: ഇന്ത്യൻ ആർമി എസ്‌എസ്‌സി (ടെക്), എസ്‌എസ്‌സിഡബ്ല്യു (ടെക്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എസ്‌എസ്‌സി (ടെക്) 60, പുരുഷന്മാർക്കും എസ്‌എസ്‌സിഡബ്ല്യു (ടെക്) 31, സ്ത്രീകൾക്കുമാണ് അപേക്ഷിക്കാൻ സാധിക്കുക. 2023 ഏപ്രിലിൽ തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ പരിശീലനം ആരംഭിക്കും. അപേക്ഷാ നടപടികൾ ജൂലൈ 26-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 24 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in വഴി അപേക്ഷിക്കാം.

പോസ്റ്റ്: ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) 60, പുരുഷന്മാർ (ഏപ്രിൽ 2023) കോഴ്സ്
ഒഴിവുകളുടെ എണ്ണം: 175
പേ സ്കെയിൽ: 56,100 – 1,77,500/- ലെവൽ 10
 
പോസ്റ്റ്: ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) 31, വനിതാ ടെക്നിക്കൽ കോഴ്സ് (ഏപ്രിൽ 2023)
ഒഴിവുകളുടെ എണ്ണം: 14
 
പോസ്റ്റ്: എസ്എസ്സി (ഡബ്ല്യു) ടെക് & എസ്എസ്സി (ഡബ്ല്യു) (നോൺ ടെക്), പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകൾ മാത്രം
ഒഴിവുകളുടെ എണ്ണം: രണ്ട്

ALSO READ: IBPS RRB Prelims Admit Card 2022: ഐബിപിഎസ് ആർആർബി പ്രിലിംസ് അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു; അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
 
അപേക്ഷിക്കേണ്ടവിധം: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമി വെബ്സൈറ്റ് joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 
 
തിരഞ്ഞെടുക്കൽ പ്രക്രിയ: പിഇടി, എസ്എസ്ബി അഭിമുഖം, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
 
ഇന്ത്യൻ ആർമി എസ്‌എസ്‌സി (ടെക്) കോഴ്‌സിന്റെ പ്രധാന തീയതികൾ

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ആരംഭിക്കുന്നത്: 2022 ജൂലൈ 26
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2022 ഓഗസ്റ്റ് 24

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News