Indian Railways: യാത്രക്കാരെ ഞെട്ടിച്ച് റെയിൽവേ, ഭക്ഷണവില കുത്തനെ കൂട്ടി

ഇന്ത്യന്‍ റെയില്‍വേ ആധുനികവത്ക്കരണത്തിന്‍റെ പാതയിലാണ്.  ട്രെയിന്‍  യാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇത് ദൃശ്യമാണ്.  ട്രെയിന്‍ യാത്രയില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി എല്ലാ രംഗത്തും മാറ്റം പ്രകടമാണ്.

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 01:26 PM IST
  • രിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതിനിടെ യാത്രക്കാരുടെ വയറ്റത്തടിയ്ക്കുന്ന ഒരു നടപടി കൂടി ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കിയിരിയ്ക്കുകയാണ്.
  • പ്രഭാത ഭക്ഷണമടക്കം എല്ലാ സമയത്തേയും ഭക്ഷണത്തിന് റെയില്‍വേ വില കൂട്ടി.
Indian Railways: യാത്രക്കാരെ ഞെട്ടിച്ച് റെയിൽവേ, ഭക്ഷണവില കുത്തനെ കൂട്ടി

Indian Railways Update: ഇന്ത്യന്‍ റെയില്‍വേ ആധുനികവത്ക്കരണത്തിന്‍റെ പാതയിലാണ്.  ട്രെയിന്‍  യാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇത് ദൃശ്യമാണ്.  ട്രെയിന്‍ യാത്രയില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി എല്ലാ രംഗത്തും മാറ്റം പ്രകടമാണ്.

ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ നേരിടുന്ന ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും റെയില്‍വേ ശ്രദ്ധ നല്‍കുകയും അത് പരിഹരിയ്ക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് വസ്തുത.   

Also Read:  Indian Railway Update: സസ്യാഹാരികള്‍ക്ക് റെയില്‍വേ നല്‍കുന്ന സമ്മാനം, ഹൃദയം കീഴടക്കിയെന്ന്  യാത്രക്കാര്‍ 

എന്നാല്‍, പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതിനിടെ യാത്രക്കാരുടെ വയറ്റത്തടിയ്ക്കുന്ന ഒരു നടപടി കൂടി     ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കിയിരിയ്ക്കുകയാണ്. അതായത് പ്രഭാത ഭക്ഷണമടക്കം എല്ലാ സമയത്തേയും ഭക്ഷണത്തിന്  റെയില്‍വേ വില കൂട്ടി. ഇനി ട്രെയിന്‍ യാത്രയില്‍ ഭക്ഷണത്തിന് കുറഞ്ഞത്‌ 50 രൂപ അധികം നല്‍കണം. 

Also Read:  Indian Railways Update: നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റില്‍ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും...!! റെയില്‍വേയുടെ ഈ നിയമത്തെക്കുറിച്ച് അറിയാം 

അതേസമയം,  പ്രീമിയം ട്രെയിനുകളിലെ സർവീസ് ചാർജ് റെയിൽവേ ഇപ്പോൾ നിർത്തലാക്കിയിട്ടുണ്ട്.  അതായത്,  ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഭക്ഷണം ഓപ്ഷൻ തിരഞ്ഞെടുക്കാത്ത യാത്രക്കാർക്ക് ഇനി മുതല്‍ സർവീസ് ചാർജ് നൽകേണ്ടതില്ല. യാത്രക്കാർക്ക് സാധാരണ നിരക്കിൽ വെള്ളം, ചായ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കുമെങ്കിലും പ്രഭാതഭക്ഷണത്തിനും മറ്റ് സമയത്തെ ഭക്ഷണത്തിനും ഇനി 50 രൂപ അധികം നൽകണം. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം IRCTC യ്ക്ക് സർക്കുലർ പുറപ്പെടുവിച്ചു. മുന്‍പ് രാജധാനി, തുരന്തോ, ശതാബ്ദി, വന്ദേ ഭാരത് ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഫുഡ്‌ ഓപ്ഷൻ  (food Option) തിരഞ്ഞെടുത്തില്ലെങ്കിൽ പോലും സർവീസ് ചാർജ് നൽകേണ്ടി വന്നിരുന്നു.   

Also Read:  Waiting Ticket Rules: വെയ്റ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്താല്‍ ഇനി മുതല്‍ 500 രൂപ പിഴ..!!

സർക്കുലർ പ്രകാരം, രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളില്‍ സെക്കൻഡ്, തേർഡ് എസികളിൽ രാവിലെ ചായ നിരക്ക് 20 രൂപയും IA/ECയിൽ 35 രൂപയും നൽകണം. അതേസമയം സെക്കൻഡ്, തേർഡ് എസിയിൽ പ്രഭാതഭക്ഷണത്തിന് 105 രൂപയും എസി ചെയർ കാറിൽ പ്രഭാതഭക്ഷണത്തിന് 155 രൂപയും  ഈടാക്കും. IA/ECയിൽ അത്താഴവും ഉച്ചഭക്ഷണവും 245 രൂപയ്ക്കും സെക്കൻഡ് എസി, തേഡ് എസി എന്നിവയില്‍  185 രൂപയ്ക്കും  ലഭിക്കും. 

അതേസമയം ചെയർ കാറിൽ തുക കൂടുതലാണ്. 235 രൂപയാണ് ഭക്ഷണത്തിന് നല്‍കേണ്ടി വരിക.  IA / EC യിൽ, വൈകുന്നേരത്തെ ലഘുഭക്ഷണത്തോടുകൂടിയ ചായയ്ക്ക് 140 മുതൽ 180 രൂപ വരെ ഈടാക്കും. സെക്കൻഡ്, തേർഡ് എസികളിൽ ചായയ്‌ക്കൊപ്പം ലഘുഭക്ഷണം 90 രൂപയ്ക്ക് ലഭിക്കും. ചെയർ കാറിൽ യാത്ര ചെയ്യുന്നവർ ഇതിനായി 140 രൂപ നൽകണം.

തുരന്തോ സ്ലീപ്പർ ക്ലാസിൽ രാവിലെ ചായ 15 രൂപയ്ക്ക് ലഭിക്കും. അതേസമയം പ്രഭാതഭക്ഷണം 90 രൂപയ്ക്കും ഉച്ചഭക്ഷണം-അത്താഴം എന്നിവ 120 രൂപയ്ക്ക് ലഭിക്കും.

തേജസ് ട്രെയിനുകളുടെ IA / EC ൽ, പ്രഭാതഭക്ഷണം 155- 205 രൂപയ്ക്ക് ലഭിക്കും. അതേസമയം ഉച്ചഭക്ഷണവും അത്താഴവും 244 മുതൽ 294 രൂപയ്ക്ക് ലഭിക്കും. വന്ദേ ഭാരത് ട്രെയിനുകളിൽ രാവിലെ ചായ 15 രൂപയ്ക്കും പ്രഭാതഭക്ഷണം 155 മുതൽ 205 രൂപയ്ക്കും ലഭിക്കും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും യാത്രക്കാർ 244 മുതൽ 294 രൂപ വരെ നൽകണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News