New Delhi: രാജ്യത്തെ ബജറ്റ് എയര്‍ലൈനായ ആകാശ വീണ്ടും പ്രതിസന്ധിയില്‍... അടുത്തിടെ ആകാശ എയര്‍ലൈന്‍സ് നിരവധി സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു.
Also Read: Indigo Offer: കുറഞ്ഞ നിരക്കില്‍ പറക്കാം...! അടിപൊളി ഓഫറുമായി ഇൻഡിഗോ
നിരവധി പൈലറ്റുമാര്‍ അപ്രതീക്ഷിതമായി കമ്പനി വിട്ടത് മൂലം സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയാണെന്നും നിലവിലെ വിപണി വിഹിതം കുറച്ച് സാധ്യമാവുന്നത്ര മാത്രമാക്കി സര്‍വീസുകള്‍ കുറയ്ക്കുകയാണെന്നും ചൂണ്ടിക്കാട്ടി കമ്പനി സിഇഒ വിനയ് ദുബൈ ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചു.
കമ്പനി മുന്നോട്ടു വച്ചിരിയ്ക്കുന്ന തൊഴില്‍ കരാര്‍ പ്രകാരം നിര്‍ബന്ധമായ നോട്ടീസ് പീരിഡ് പൂര്‍ത്തീകരിക്കാതെയാണ് അടുത്തിടെ ഒരുകൂട്ടം പൈലറ്റുമാര്‍ ജോലി വിട്ടുപോയത്. ഇത് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സര്‍വീസുകള്‍ താറുമാറാവുന്ന സാഹചര്യങ്ങളിലേക്ക് നീങ്ങി. ഈ സാഹചര്യത്തില്‍ അവസാന നിമിഷം സര്‍വീസുകള്‍ റദ്ദാക്കാനും കമ്പനി നിര്‍ബന്ധിതമായെന്ന് ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ വന്‍ നഷ്ടത്തിലാണ്. അതായത് 602 കോടി രൂപയുടെ നഷ്ടമാണ് കമ്പനി അടുത്തിടെ രേഖപ്പെടുത്തിയത്. 777.8 കോടി രൂപ വരുമാനം നേടിയപ്പോൾ പ്രവർത്തന ചെലവ് 1,866 കോടി രൂപയായി. സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് ലോകസഭയിൽ നൽകിയ റിപ്പോർട്ട് പ്രകാരം മുൻകൂർ ഓപ്പറേറ്റിംഗ് ചെലവുകളും സ്റ്റേഷനുകളും പുതിയ റൂട്ടുകളും സ്ഥാപിക്കുന്നതിനുള്ള ചെലവുമാണ് എയർലൈനിനെ നഷ്ടത്തിലേക്ക് നയിച്ചത്.
അതേസമയം, ആകാശ എയർ വന്‍ ധന സമാഹരണത്തിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനായി ആകാശ എയർ, ഉയർന്ന ആസ്തിയുള്ള വ്യക്തികളെയും നിക്ഷേപകരെയും സ്ഥാപനങ്ങളെയും സമീപിയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...