ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ഇത് രാജ്യത്തിന് സമർപ്പിക്കപ്പെടുന്നതോടെ ഇന്ത്യയുടെ മറ്റൊരു ചരിത്ര പ്രധാനമായ അടയാളമായി മാറും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിനായി സമര്‍പ്പിക്കുന്നത്.
എന്നാൽ ഉദ്ഘാടനം സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും ഇത് വരെ എത്തിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ചില്‍ മന്ദിരത്തിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു. ടാറ്റ പ്രോജക്ട്‌സ് ആണ് 970 കോടി രൂപ ചെലവില്‍ 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുതിയ പാര്‍ലമെന്റ്.
ALSO READ: രണ്ടാം ഭാര്യയുമായി തർക്കം; അച്ഛൻ 7 വയസ്സുകാരനായ മകനെ കൊന്നു
എംപിമാര്‍ക്കും വിഐപികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രവേശനത്തിന് വേണ്ടി മൂന്ന് കവാടങ്ങളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പാർലമെന്റിന്റെ ഏറ്റവും വലിയ ആകർഷണം ഭരണഘടനാ ഹാള്‍ ആണ്. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പകര്‍പ്പും ഹാളില്‍ സൂക്ഷിച്ചിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...