Wrestlers Protest: നിഷ്പക്ഷമായ രീതിയിൽ അന്വേഷണം നടത്തുക, ഇന്ത്യയെ സസ്പെൻഡ് ചെയ്യും; മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍

Conduct investigations in an unbiased manner, International Wrestling Federation: അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന് കൂടാതെ ഗുസ്തി താരങ്ങളുടെ സമരത്തില്‍ ഇടപെട്ടു. 

Written by - Zee Malayalam News Desk | Last Updated : May 31, 2023, 10:54 AM IST
  • 45 ദിവസത്തിനകം ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഫെ‍ഡറേഷൻ താക്കീതു ചെയ്തു.
  • അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും ഹരിദ്വാറിലെത്തി മെഡലുകള്‍ ഗംഗയിലെറിയുമെന്ന് താരങ്ങള്‍ വ്യക്തമാക്കി.
  • പോലീസിന് താരങ്ങളോടുള്ള പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്നും കൂട്ടിച്ചേർത്തു.
Wrestlers Protest: നിഷ്പക്ഷമായ രീതിയിൽ അന്വേഷണം നടത്തുക, ഇന്ത്യയെ സസ്പെൻഡ് ചെയ്യും; മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍

ന്യൂഡല്‍ഹി: ഇന്ത്യക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ നിഷ്പക്ഷമായ രീതിയിൽ അന്വേഷണം നടത്തണമെന്നും വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ട്.  45 ദിവസത്തിനകം ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഫെ‍ഡറേഷൻ താക്കീതു ചെയ്തു. 

അതേസമയം ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ട് ​ഗുസ്തി താരങ്ങൾ നടത്തുന്ന പ്രക്ഷോഭം ശക്തമാവുകയാണ്. അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും ഹരിദ്വാറിലെത്തി മെഡലുകള്‍ ഗംഗയിലെറിയുമെന്ന് താരങ്ങള്‍ വ്യക്തമാക്കി. ഗുസ്തി താരങ്ങളുടെ സമരത്തില്‍ അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന് കൂടാതെ  അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇടപെട്ടു.ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ  ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് ഐ.ഒ.സിയും വ്യക്തമാക്കി. 

ALSO READ: പഠിപ്പിക്കാൻ പോലും ആളില്ല;150 മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നഷ്ടമായേക്കും

പോലീസിന് താരങ്ങളോടുള്ള പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്നും കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച്ച വൈകിട്ടോടെ തങ്ങലുടെ മെ‍‍‍‍‍ഡലുകൾ ഒഴുക്കി കളയാനായി ഹരിദ്വാറിലെത്തിയ താരങ്ങളെ കര്‍ഷകര്‍ തത്ക്കാലം അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. കേന്ദ്രത്തിന് അഞ്ച് ദിവസത്തെ താക്കീത് നല്‍കുന്നതായി സാക്ഷി മാലിക്ക് ട്വിറ്ററിലൂടെ അറിയിച്ചു. നടപടി വൈകുന്നസാഹചര്യത്തില്‍ ഇന്ത്യാ ഗേറ്റില്‍ അനിശ്ചിതകാല നിരാഹാരസമരം ഇരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മെഡൽ ഒഴുക്കി കളയുക എന്ന ​ഗുസ്തി താരങ്ങളുടെ തീരുമാനത്തെ തടയില്ലെന്ന് ഹരിദ്വാർ പോലീസ് അറിയിച്ചു. അത്തരത്തിൽ തടയണമെന്ന തരത്തിലുള്ള നിർദ്ദേശം ഒന്നും ഉന്നത ഉദ്യോ​ഗസ്ഥരിൽ നിന്നും ലഭിച്ചിട്ടില്ലെന്നും ഹരിദ്വാര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. സ്വര്‍ണം, വെള്ളി, ചിതാഭസ്തം തുടങ്ങിയവ ഭക്തര്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാറുണ്ടെന്നും ഗുസ്തി താരങ്ങള്‍ക്ക് അവരുടെ മെഡലുകള്‍ അത്തരത്തില്‍ ഒഴുക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവരത് ചെയ്യട്ടെയെന്നും എസ്പി കൂട്ടിച്ചേർത്തു. 

ഏപ്രില്‍ 21 മുതല്‍ എം.പി. കൂടിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തിവരികയാണ്.  പ്രായപൂര്‍ത്തിയാകാത്ത താരമുള്‍പ്പെടെ നിരവധി ദേശീയ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുള്ളത്. ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News