Marijuana: ഇന്ത്യയിൽ കഞ്ചാവ് ഉപയോ​ഗം നിയമപരമാണോ? എൻഡിപിഎസ് നിയമത്തിൽ പറയുന്നതെന്ത്?

Marijuana laws in India: മരുന്നുകളുടെ നിർമാണത്തിന് കഞ്ചാവ് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ധാരാളം ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 27, 2023, 10:54 PM IST
  • യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ തുടങ്ങിയ പല രാജ്യങ്ങളും കഞ്ചാവ് കൃഷി ചെയ്യുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്
  • ഇന്ത്യയിൽ കഞ്ചാവ് കൈവശം വയ്ക്കുന്നതും ഉപഭോഗവും നിയമവിരുദ്ധമായി കണക്കാക്കുന്നു
Marijuana: ഇന്ത്യയിൽ കഞ്ചാവ് ഉപയോ​ഗം നിയമപരമാണോ? എൻഡിപിഎസ് നിയമത്തിൽ പറയുന്നതെന്ത്?

രാജ്യത്ത് കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹർജിക്കാർ ഇന്ത്യയിലുടനീളമുള്ള കോടതികളിൽ ഹർജി നൽകിയിട്ടുണ്ട്. മരുന്നുകളുടെ നിർമാണത്തിന് കഞ്ചാവ് ഉപയോഗിക്കുന്നത് അനുവദനീയമാണോ എന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. 

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ തുടങ്ങിയ പല രാജ്യങ്ങളും കഞ്ചാവ് കൃഷി ചെയ്യുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്. കാൻസർ രോഗികൾക്ക് വേദന സംഹാരിയായും ഉത്കണ്ഠ നിയന്ത്രിക്കുന്നതിനും ഉൾപ്പെടെ കഞ്ചാവിലെ പദാർഥങ്ങൾ നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതാണെന്ന് നിരവധി പേർ വാദിക്കുന്നു.

എൻ‌ഡി‌പി‌എസ് ആക്ട് പ്രകാരം ഇന്ത്യയിൽ ക‍ഞ്ചാവ് കൈവശം വയ്ക്കുന്നതും ഉപയോ​ഗിക്കുന്നതും വിൽപ്പന നടത്തുന്നതും ഇപ്പോഴും നിയമവിധേയമാക്കിയിട്ടില്ല. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് (എൻഡിപിഎസ്) നിയമപ്രകാരം ഇന്ത്യയിൽ കഞ്ചാവ് കൈവശം വയ്ക്കുന്നതും ഉപഭോഗവും നിയമവിരുദ്ധമായി കണക്കാക്കുന്നു.

കഞ്ചാവ് കൈവശം വയ്ക്കുന്നതിന്റെ ഉദ്ദേശ്യം അപ്രസക്തമായി കണക്കാക്കപ്പെടുന്നു, കൈവശം വച്ചിരിക്കുന്ന മയക്കുമരുന്നുകളുടെ അളവിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നൽകുന്നത്. എൻ‌ഡി‌പി‌എസ് നിയമം കേന്ദ്ര നിയമത്തിന് കീഴിൽ വരുന്നുണ്ടെങ്കിലും, ഇന്ത്യയിലുടനീളം നിരവധി രൂപങ്ങളിൽ അറിയപ്പെടുന്ന കഞ്ചാവ് പുകവലിയുടെയും കൈവശം വയ്ക്കുന്നതിന്റെയും കാര്യത്തിൽ നിരവധി സംസ്ഥാന സർക്കാരുകൾക്ക് അവരുടേതായ നിയമങ്ങളുണ്ട്.

ഉദാഹരണത്തിന്, വാരണാസി, ജയ്പൂർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ ലൈസൻസുള്ള കടയിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ കൊണ്ടുവരുന്ന കഞ്ചാവ് വാങ്ങാനും കൈവശം വയ്ക്കാനും അനുവദിക്കുന്നു. കൂടാതെ, ചില കർശന നിയമങ്ങൾക്ക് കീഴിൽ നിയമപരമായി കഞ്ചാവ് കൃഷി ചെയ്യാൻ അനുമതി നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.

എൻ‌ഡി‌പി‌എസ് നിയമം അനുസരിച്ച്, രാജ്യത്തുടനീളം കഞ്ചാവ് റെസിൻ, പൂക്കൾ എന്നിവയുടെ വിൽപ്പനയും ഉൽ‌പാദനവും നിരോധിച്ചിരിക്കുന്നു, അതേസമയം കഞ്ചാവ് ഇലകളുടെയും വിത്തുകളുടെയും വിൽപ്പന നിയന്ത്രിക്കുന്നതിനും നിയമങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ട്. മിക്ക സംസ്ഥാനങ്ങളും പ്ലാന്റിന്റെ വിൽപ്പനയും ഉപഭോഗവും നിരോധിച്ചിട്ടുണ്ട്.

അതേസമയം ചില നഗരങ്ങളിൽ ഭാംഗിന്റെ നിയന്ത്രിത ഉപഭോഗത്തിന് നിയമങ്ങളുണ്ട്. കഞ്ചാവ് കൈവശം വയ്ക്കുകയോ ഉപയോ​ഗിക്കുകയോ ചെയ്യുന്നവർക്ക് എൻഡിപിഎസ് നിയമപ്രകാരം ശിക്ഷ ലഭിക്കുമ്പോൾ, കഞ്ചാവ് കൈവശം വയ്ക്കുന്നയാൾ മയക്കുമരുന്നിന് അടിമയാണെങ്കിൽ, ഡീ അഡിക്ഷൻ ചികിത്സയ്ക്ക് വിധേയരാകാൻ തയ്യാറാണെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News