ബംഗളൂരു: തിരഞ്ഞെടുപ്പ് ആവേശത്തില്‍ എന്തും വിളിച്ചുപറയുക എന്നത് ഇന്ന് നേതാക്കളുടെയിടയില്‍ പതിവാണ്. എന്നാല്‍ രാജ്യത്തുനടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തെ, അതും സൈന്യത്തിന് നേര്‍ക്ക് നടന്ന ഭീകരാക്രമണം പ്രധാനമന്ത്രി തന്നെ മറക്കുക എന്നത് അതിശയകരം തന്നെ!!
ശനിയാഴ്ച ബംഗളൂരുവില്‍ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയാണ് വേദി. തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തില്‍, കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യയില്‍ വന്‍ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രി അവകാശവാദമുന്നയിച്ചത്. പ്രചാരണ തിരക്കില്‍ പുല്‍വാമ, ഉറി ഭീകരാക്രമണങ്ങള്‍ പ്രധാനമന്ത്രി മറന്നുവെന്ന് വേണം കരുതാന്‍.....
കോണ്‍ഗ്രസിന്റെ വിദൂര നിയന്ത്രണ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ ബംഗളൂരുവില്‍ സ്ഫോടനങ്ങളുണ്ടായില്ലേ? അന്ന് രാജ്യം ഭീകരാക്രമണ ഭീതിയിലല്ലേ ജീവിച്ചിരുന്നത്? കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാവല്‍ക്കാരന്റെ കാവലിനു കീഴില്‍ എവിടെയെങ്കിലും വന്‍ സ്ഫോടനങ്ങളോ ഭീകരാക്രമണങ്ങളോ ഉണ്ടായോ? ജനങ്ങളുടെ വോട്ടിന്റെ കരുത്താണ് ഇത് സാധ്യമാക്കിയത്, അദ്ദേഹം റാലിയില്‍ പ്രവര്‍ത്തകരോടായി പറഞ്ഞു.
അതേസമയം, ഉറി, പുല്‍വാമ ഭീകരാക്രമണങ്ങളെ പാടേ അവഗണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.
2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിനു നേരെയും ഈ വര്‍ഷം ഫെബ്രുവരിയില്‍ ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിനു നേരെയും ഭീകരാക്രമണമുണ്ടായത്. പുല്‍വാമ ഭീകരാക്രമണത്തില്‍ മാത്രം 40 ല്‍ അധികം ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.