Jammu Kashmir: അനന്ത്നാ​ഗിൽ ഏറ്റുമുട്ടൽ; രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാ സേന വധിച്ചു

Jammu Kashmir: തിരച്ചിലിനിടെ ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഇതേ തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 7, 2022, 10:21 AM IST
  • ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി (എച്ച്എം) ബന്ധമുള്ള ഡാനിഷ് അഹമ്മദ് ഭട്ട് എന്ന കൊക്കബ് ദുരി, ബഷാരത് നബി ലോൺ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി
  • രണ്ട് ഭീകരരും 2019 മുതൽ ഹിസ്ബുൾ മുജാഹിദ്ദീനിൽ സജീവമായിരുന്നു
  • സുരക്ഷാ സേനക്ക് നേരെയും സിവിലിയൻസിന് നേരെയും നടത്തിയ നിരവധി ആക്രമണങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നും പോലീസ് അറിയിച്ചു
Jammu Kashmir: അനന്ത്നാ​ഗിൽ ഏറ്റുമുട്ടൽ; രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീന​ഗർ: ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പോഷ്ക്രീരി മേഖലയിൽ ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്ത്‌നാഗിലെ പോഷ്ക്രീരി ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിലിനിടെ ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഇതേ തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. തുടർന്നുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിക്കുകയും അവരുടെ മൃതദേഹങ്ങൾ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു.

ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി (എച്ച്എം) ബന്ധമുള്ള ജബ്ലിപോറ ബിജ്ബെഹറയിൽ താമസിക്കുന്ന ഡാനിഷ് അഹമ്മദ് ഭട്ട് എന്ന കൊക്കബ് ദുരി, ഫത്തേപോറ അനന്ത്നാഗിൽ താമസിക്കുന്ന ബഷാരത് നബി ലോൺ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് ഭീകരരും 2019 മുതൽ ഹിസ്ബുൾ മുജാഹിദ്ദീനിൽ സജീവമായിരുന്നു. സുരക്ഷാ സേനക്ക് നേരെയും സിവിലിയൻസിന് നേരെയും നടത്തിയ നിരവധി ആക്രമണങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നും പോലീസ് അറിയിച്ചു. ടെറിട്ടോറിയൽ ആർമി ഉദ്യോ​ഗസ്ഥരായ മൻസൂർ അഹമ്മദ്, മുഹമ്മദ് സലിം എന്നിവരെ കൊലപ്പെടുത്തിയതിലും കൊല്ലപ്പെട്ട ഭീകരർക്ക് പങ്കുണ്ട്.

ALSO READ: Jammu Kashmir: ജമ്മുകശ്മീരിൽ ഭീകരാക്രമണം; പ്രദേശവാസി കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്

2021 മെയ് 29 ന് ജബ്ലിപോറ ബിജ്ബെഹര പ്രദേശത്ത് രണ്ട് സാധാരണക്കാരെ കൊലപ്പെടുത്തിയതിലും ഇവർക്ക് പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഒരു എകെ 56 റൈഫിൾ, 35 എകെ റൗണ്ടുകൾ, രണ്ട് എകെ മാഗസിനുകൾ, ഒരു പിസ്റ്റൾ, ഒരു പിസ്റ്റൾ മാഗസിൻ, രണ്ട് പിസ്റ്റൾ റൗണ്ടുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തു. കണ്ടെടുത്ത എല്ലാ വസ്തുക്കളും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തതായും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News