ജമ്മു കശ്മീരിലെ സൊപോറില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു!

ജമ്മുകാശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു.ബാരാമുള്ളയിലെ സോപോറില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് തീവ്രവാദികള്‍ കൊല്ലപെട്ടത്‌.

Last Updated : Jul 12, 2020, 03:47 PM IST
ജമ്മു കശ്മീരിലെ സൊപോറില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു!

ശ്രിനഗര്‍:ജമ്മുകാശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു.ബാരാമുള്ളയിലെ സോപോറില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് തീവ്രവാദികള്‍ കൊല്ലപെട്ടത്‌.

ജമ്മു കശ്മീര്‍ പോലീസും സൈന്യവും സിആര്‍പിഎഫും സംയുക്തമായാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.

പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ സുരക്ഷാ സേന പരിശോധന നടത്തിയത്.

പരിശോധനയ്ക്കിടെയില്‍ തീവ്രവാദികള്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു,വെടിയുതിര്‍ത്ത് കൊണ്ട് സ്ഥലത്ത് 
നിന്നും രക്ഷപെടുന്നതിനാണ് തീവ്രവാദികള്‍ ശ്രമിച്ചത്.

Also Read:കശ്മീരില്‍ അതീവ ജാഗ്രതയോടെ സൈന്യം;പുല്‍വാമ മോഡല്‍ ആക്രമണത്തിന് തീവ്രവാദികള്‍ തയ്യാറെടുക്കുന്നതായി രഹസ്യ വിവരം!

എന്നാല്‍ സുരക്ഷാ സേന ശക്തമായി തന്നെ പ്രത്യാക്രമണം നടത്തുകയായിരുന്നു.

സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പിലാണ് രണ്ട് തീവ്രവാദികള്‍ കൊല്ലപെട്ടത്‌.

Also Read:ജമ്മു കശ്മീരിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വെടിവെച്ചു കൊന്നു

അതേസമയം കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിയുന്നതിനുള്ള ശ്രമം സുരക്ഷാ സേന ആരംഭിച്ചിട്ടുണ്ട്.

നേരത്തെ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ലെഷ്ക്കര്‍ ഇ തോയ്ബ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ കശ്മീര്‍ താഴ്വരയില്‍ സുരക്ഷാ സേന അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.

Trending News