Supreme Court: ജെല്ലിക്കെട്ടും കാളയോട്ട മത്സരവും നടത്താം: മൃഗസ്‌നേഹികളുടെ ഹർജി തള്ളി സുപ്രീം കോടതി

Supreme Court says Jellikattu and bullfighting are legalized: സംസ്ഥാനത്തിന്റെ നിയമങ്ങളിൽ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : May 18, 2023, 01:42 PM IST
  • ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.
  • ഈ ഭേദ​ഗതി രാഷ്ട്രപതി അം​ഗീകരിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
  • അതേസമയം 2014-ൽ സുപ്രീംകോടതി ജെല്ലിക്കെട്ടിന് നിരോധനം പ്രഖ്യാപിച്ചിരുന്നു.
Supreme Court: ജെല്ലിക്കെട്ടും കാളയോട്ട മത്സരവും നടത്താം: മൃഗസ്‌നേഹികളുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ജെല്ലിക്കെട്ടും കാളയോട്ട മത്സരവുമെല്ലാം നിയമവിധേയമെന്ന് സുപ്രീം കോടതി. ഇത്തരം കായിക വിനോദങ്ങൾ എല്ലാം രാജ്യത്തിന്റെ സാംസ്കാരിക അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായി ഭരണഘടനാ വകുപ്പ് പ്രകാരം നിയമം നിർമിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ നിയമങ്ങളിൽ ഇടപെടില്ലെന്നും കോടതി കൂട്ടിച്ചേർത്തു. 

തമിഴ്നാട്ടിലെ ജെല്ലികെട്ടിനും മഹാരാഷ്ട്രയിലെയും കർണാടകയിലേയും കാളയോട്ട മത്സരങ്ങൾക്കും അനുമതി നൽകുന്നതിന് എതിരെ മൃഗസ്‌നേഹികൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.  1960 ലെ മൃഗങ്ങൾക്കെതിരായ ക്രൂരത നിരോധിക്കുന്ന   കേന്ദ്രനിയമം ഭേദഗതി ചെയ്താണ് തമിഴ്‌നാട് സർക്കാർ ജെല്ലിക്കെട്ടും മഹാരാഷ്ട്ര, കർണാടക സർക്കാരുകൾ കാളയോട്ട മത്സരങ്ങളും നിയമാനുസൃതമാക്കിയത്.

ALSO READ: കിരണ്‍ റിജിജുവിന് സ്ഥാനമാറ്റം, അര്‍ജുന്‍ റാം മേഖ്‌വാള്‍ പുതിയ നിയമമന്ത്രി

ഈ ഭേദ​ഗതി രാഷ്ട്രപതി അം​ഗീകരിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.   അതേസമയം, നിയമത്തിൽ അനുശാസിക്കുന്ന എല്ലാ മുൻകരുതലുകളും സ്വീകരിച്ച് മാത്രമേ ജെല്ലികെട്ട് നടത്താവൂ എന്ന് സുപ്രീംകോടതി ആരാഞ്ഞു. ഇതു സംബന്ധിച്ച കാര്യങ്ങൾ ഉറപ്പു വരുത്തണമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി. അതേസമയം 2014-ൽ സുപ്രീംകോടതി ജെല്ലിക്കെട്ടിന് നിരോധനം പ്രഖ്യാപിച്ചിരുന്നു. ഇതിനെ ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയല്ലെന്നും സാംസ്‌കാരികമായ അവകാശമാണെന്നും തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News