Army chopper crashes in Arunachal: അരുണാചൽപ്രദേശിലെ ഹെലികോപ്റ്റർ അപകടം: മരിച്ചവരിൽ മലയാളി സൈനികനും

Army chopper crashes in Arunachal: അരുണാചൽപ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ച സൈനികരിൽ കാസർഗോഡ് സ്വദേശിയും

Written by - Zee Malayalam News Desk | Last Updated : Oct 22, 2022, 08:17 AM IST
  • അരുണാചൽപ്രദേശിലെ ഹെലികോപ്റ്റർ അപകടം
  • മരിച്ച സൈനികരിൽ കാസർഗോഡ് സ്വദേശിയും
  • കാസർകോഡ് സ്വദേശി കെ വി അശ്വിൻ ആണ്‌ മരണമടഞ്ഞത്
Army chopper crashes in Arunachal: അരുണാചൽപ്രദേശിലെ ഹെലികോപ്റ്റർ അപകടം: മരിച്ചവരിൽ മലയാളി സൈനികനും

ന്യൂഡൽഹി: Army chopper crashes in Arunachal: അരുണാചൽപ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോഡ് ചെറുവത്തൂർ കിഴേക്കമുറി കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ ആണ്‌ അപകടത്തിൽ മരിച്ച നാല് പേരിൽ ഒരാളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കെ വി അശ്വിന് 24 വയസാണ് പ്രായം.   നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ കയറിയത്‌. നാട്ടിൽ അവധിക്ക്‌ വന്ന അശ്വിൻ  ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. 

Also Read: അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

 

കെ വി അശ്വിന്റെ മരണ വിവരം സൈന്യത്തിലെ മുതി‍‍ര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടിൽ അറിയിച്ചത്. ഇന്നലെ രാവിലെയാണ്  അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണത്. അപ്പർ സിയാംഗ് ജില്ലയിലെ സിൻജിങ് ഗ്രാമത്തിലെ വനമേഖലയിലാണ് രാവിലെ ഹെലികോപ്റ്റർ തകർന്നുവീണത്. ആകെ അഞ്ച് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരിൽ നാലു പേരും മരണമടഞ്ഞിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News