Kashmiri Pandit Murder: കാശ്മീരി പണ്ഡിറ്റ് വധം: വെടിയുതിർത്ത ഭീകരരെ തിരിച്ചറിഞ്ഞ് സൈന്യം

Kashmiri Pandit Murder: പിടിയിലായ രണ്ട് ഭീകരരും നിരോധിത സംഘടനയായ അൽ-ബദർ സംഘടനയിലെ അംഗങ്ങളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും ഡിജിപി അറിയിച്ചു. ഷോപ്പിയാനിലെ ആപ്പിൾ തോട്ടത്തിൽ നിൽക്കുന്നതിനിടെയാണ് കശ്മീരി പണ്ഡിറ്റുകളായ സഹോദരങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 08:37 AM IST
  • കാശ്മീരി പണ്ഡിറ്റ് സുനിൽ കുമാറിന്റെ കൊലയാളികളെ തിരിച്ചറിഞ്ഞ് സൈന്യം
  • രണ്ടു പ്രതികളെയാണ് ജമ്മു പോലീസ് തിരിച്ചറിഞ്ഞത്
  • പിടിയിലായ രണ്ട് ഭീകരരും നിരോധിത സംഘടനയായ അൽ-ബദറിലെ അംഗങ്ങളാണ്
Kashmiri Pandit Murder: കാശ്മീരി പണ്ഡിറ്റ് വധം: വെടിയുതിർത്ത ഭീകരരെ തിരിച്ചറിഞ്ഞ് സൈന്യം

ജമ്മു: Kashmiri Pandit Murder: ഷോപ്പിയാനിൽ വെടിയേറ്റു മരിച്ച കാശ്മീരി പണ്ഡിറ്റ് സുനിൽ കുമാറിന്റെ കൊലയാളികളെ തിരിച്ചറിഞ്ഞ് സൈന്യം.   രണ്ടു പ്രതികളെയാണ് ജമ്മു പോലീസ് തിരിച്ചറിഞ്ഞത്. സുനിൽ കുമാർ ഭട്ടിന്റെ കൊലയ്ക്ക് കാരണക്കാരായ ഭീകരരെ വെറുതെ വിടില്ലെന്നും കർശനമായ ശിക്ഷ നൽകുമെന്നും ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് വ്യക്തമാക്കി. 

Also Read: സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരർ; ഒളിത്താവളം തകർത്ത് പോലീസ്

പിടിയിലായ രണ്ട് ഭീകരരും നിരോധിത സംഘടനയായ അൽ-ബദറിലെ അംഗങ്ങളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും ഡിജിപി അറിയിച്ചു. ഷോപ്പിയാനിലെ ആപ്പിൾ തോട്ടത്തിൽ നിൽക്കുന്നതിനിടെയാണ് കശ്മീരി പണ്ഡിറ്റുകളായ സഹോദരങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുന്നത്. ഭീകരർ രാവിലെ തോട്ടത്തിൽ എത്തുകയും എല്ലാവരെയും നിരത്തി നിർത്തിയ ശേഷം ഇരുവരെയും വെടിയിതിർക്കുകയായിരുന്നു. ഭീകരരിൽ ഒരാൾ വെടിയുതിർത്തപ്പോൾ മറ്റൊരാൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

Also Read: Viral Video: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ

ഭീകരരുടെ വെടിയേറ്റ സുനിൽ കുമാർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ സഹോദരൻ പിന്റു കുമാർ ഭട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ്. ഭീകരർ താമസിച്ചിരുന്ന വീട് പോലീസ് നേരത്തെ കണ്ടുകെട്ടുകയും ഭീകരൻ ആദിൽ വാനിയുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിതാവും മൂന്ന് സഹോദരന്മാരുമാണ് അറസ്റ്റിലായത്. ജനങ്ങൾ ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കിയാൽ കർശന നിയമനടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News