Khalistan Leader Arrested: ഖലിസ്ഥാൻ നേതാവ് പ്രഭ്പ്രീത് സിംഗ് ഡല്‍ഹിയിൽ അറസ്റ്റിൽ

നിരോധിക്കപ്പെട്ട ഖലിസ്ഥാനി സംഘടനയുടെ പ്രവര്‍ത്തകന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് എന്ന തീവ്ര ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ നേതാവായ പ്രഭ്പ്രീത് സിങ്ങിനെയാണ് പഞ്ചാബ് പോലീസ് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 13, 2024, 08:34 AM IST
  • ഖലിസ്ഥാനി സംഘടനയുടെ പ്രവര്‍ത്തകന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിൽ
  • തീവ്ര ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ നേതാവായ പ്രഭ്പ്രീത് സിങ്ങിനെയാണ് പഞ്ചാബ് പോലീസ് പിടികൂടിയത്
Khalistan Leader Arrested: ഖലിസ്ഥാൻ നേതാവ് പ്രഭ്പ്രീത് സിംഗ് ഡല്‍ഹിയിൽ അറസ്റ്റിൽ

ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട ഖലിസ്ഥാനി സംഘടനയുടെ പ്രവര്‍ത്തകന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് എന്ന തീവ്ര ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ നേതാവായ പ്രഭ്പ്രീത് സിങ്ങിനെയാണ് പഞ്ചാബ് പോലീസ് പിടികൂടിയത്. 

Also Read: 

ഇയാളാണ് ജര്‍മ്മനി കേന്ദ്രമാക്കി ഭീകരവാദികളെ റിക്രൂട്ട് ചെയ്യുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുകയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുവന്നിരുന്നത്.  പ്രഭ്പ്രീത് സിങ്ങിനെന്റെ അറസ്റ്റ് വിവരം പഞ്ചാബ് ഡിജിപി ഗൗരവ് യാദവാണ് എക്‌സിലൂടെ അറിയിച്ചത്. കെ.ഇസഡ്.എഫ്. ശൃംഖലയിലെ എല്ലാവരേയും അവരുമായി ബന്ധമുള്ള മറ്റുള്ളവരേയും കണ്ടെത്തുന്നതിനായുള്ള പരിശ്രമത്തിലാണ് പഞ്ചാബ് പോലീസെന്നും അദ്ദേഹം പറഞ്ഞു.

Also Read: 

പഞ്ചാബ് പോലീസിന്റെ അമൃത്സറിലെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന് ലഭിച്ച ഇന്റലിജന്‍സ് വിവരമാണ് പ്രഭ്പ്രീത് സിങ്ങിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് വിവരം. പഞ്ചാബിലെ ഉന്നത വ്യക്തികളെ ലക്ഷ്യമിട്ടുള്ള കെ.ഇസഡ്.എഫ്. ഭീകരനായ ജഗ്ദീഷ് സിങ് ഭുരയുടെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളായിരുന്നു നേരത്തെ ലഭിച്ചത്. ഭീകരസംഘടനയുമായി ബന്ധമുള്ള നാലുപേരെ ആയുധങ്ങള്‍ സഹിതം അറസ്റ്റ് ചെയ്യുന്നതിന് ഈ ഇന്റലിജന്‍സ് വിവരം പോലീസിനെ സഹായിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News