New Delhi: അരുണാചൽ പ്രദേശിന്‍റെ സാംസ്‌കാരിക മഹിമയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.. കേന്ദ്രമന്ത്രി കിരൺ റിജുജുവിന്‍റെ ഡാന്‍സ് കണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം
വിവേകാനന്ദ കേന്ദ്ര വിദ്യാലയ പദ്ധതികളുടെ മേൽനോട്ടത്തിനായി ബുധനാഴ്ച അരുണാചല്‍ പ്രദേശിലെ കജ്‌ലാംഗ് ഗ്രാമം സന്ദർശിച്ചതിന്‍റെ വീഡിയോ കേന്ദ്ര നിയമ മന്ത്രി കിരൺ റിജുജു പങ്കുവെച്ചിരുന്നു. വീഡിയോ കണ്ട് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ഒരു നല്ല നർത്തകാണാന് എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Our Law Minister @KirenRijiju is also a decent dancer!
Good to see the vibrant and glorious culture of Arunachal Pradesh… https://t.co/NmW0i4XUdD
— Narendra Modi (@narendramodi) September 30, 2021
കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു തന്‍റെ ട്വീറ്റില്‍ അരുണാചലിലെ കജലാംഗ് ഗ്രാമത്തിലെ സ്ജോലാങ് നൃത്തം ആണ് ട്വീറ്റില്‍ പങ്കുവച്ചത്. കജലാംഗ് ഗ്രാമത്തില അതിഥികള്‍ എത്തുമ്പോള്‍ ഗ്രാമവാസികള്‍ സ്ജോലാങ് നൃത്തം ചെയ്താണ് അവരെ സ്വീകരിക്കുക. ഈ നൃത്തമാണ് കേന്ദ്രമന്ത്രി കിരൺ റിജുജുവും അവതരിപ്പിച്ചത്.
കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്‍റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...