Ksrtc| കേരളം മാത്രമല്ല കർണ്ണാടകക്കും നഷ്ടമുണ്ടാക്കുന്നു കെ.എസ്.ആർ.ടി.സി, ഇലക്ട്രിക് ബസ്സുകൾ വാങ്ങാൻ ആലോചന

കോവിഡിന് ശേഷം ഏതാണ്ട് 80 ശതമാനത്തോളം യാത്രക്കാരുടെ കുറവാണ് അനുഭവപ്പെടുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 3, 2022, 01:04 PM IST
  • സിറ്റി സർവ്വീസുകൾക്കാണ് 50 ഇലക്ട്രിക് ബസുകൾ കെ.എസ്.ആർ.ടി.സി പദ്ധതിയിടുന്നത്
  • ഡീസൽ വില വർധനയിൽ നിന്നടക്കം ഇതുവഴി രക്ഷപ്പെടാം
  • നിലവിലെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്താൻ കോർപ്പറേഷന് പദ്ധതിയില്ല.
Ksrtc| കേരളം മാത്രമല്ല കർണ്ണാടകക്കും നഷ്ടമുണ്ടാക്കുന്നു കെ.എസ്.ആർ.ടി.സി, ഇലക്ട്രിക് ബസ്സുകൾ വാങ്ങാൻ ആലോചന

ബാംഗ്ലൂർ: അതി ഭീകരമായ നഷ്ടത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന കർണ്ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് പുതിയ പദ്ധതിയിലേക്ക്. ഇലക്ട്രിക് ബസ്സുകൾ നിരത്തിലിറക്കുകയാണ് ലക്ഷ്യം. 2022-ൽ ഇത് സംബന്ധിച്ചായിരിക്കും കോർപ്പറേഷൻ ചർച്ചകൾ നടത്താൻ ഉദ്ദേശിക്കുന്നത്.

കോവിഡിന് ശേഷം ഏതാണ്ട് 80 ശതമാനത്തോളം യാത്രക്കാരുടെ കുറവാണ് അനുഭവപ്പെടുന്നത്. ഇതിൽ നിന്ന് കരകയറുകയാണ് പുതിയ വർഷത്തിൻറെ ലക്ഷ്യം. പ്രതിവർഷം 365 കോടിയും, പ്രതിദിനം 1 കോടിയുമാണ് കോർപ്പറേഷൻറെ നഷ്ടം.

Also Read: Covid 19 Vaccination : കുട്ടികളുടെ വാക്സിനേഷൻ നാളെ മുതൽ ആരംഭിക്കും, കേരളം സജ്ജമെന്ന് ആരോഗ്യ മന്ത്രി

ഐ.ടി സെക്ടറുകളിലെ വർക്ക് ഫ്രം ഹോം തുടങ്ങിയതാണ് കൂടുതൽ യാത്രക്കാരുടെ കുറവുണ്ടാക്കിയത്. കേരളം, ആന്ധ്രാ,തമിഴ്നാട് ഇൻറർ സ്റ്റേറ്റ് സർവ്വീസുകളും 50 ശതമാനത്തിൽ താഴെ മാത്രം യാത്രക്കാരുമായാണ് ഒാടുന്നത്.

ഇലക്ട്രിക് വരുമ്പോൾ

സിറ്റി സർവ്വീസുകൾക്കാണ് 50 ഇലക്ട്രിക് ബസുകൾ കെ.എസ്.ആർ.ടി.സി പദ്ധതിയിടുന്നത്. ഡീസൽ വില വർധനയിൽ നിന്നടക്കം ഇതുവഴി രക്ഷപ്പെടാം എന്നാണ് വിലയിരുത്തുന്നത്. എന്നാൽ നിലവിഷൃലെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്താൻ കോർപ്പറേഷന് പദ്ധതിയില്ല.

ALSO READ: രഞ്ജിത്ത് വധക്കേസ്, തെളിവെടുപ്പ് നടത്തി, പ്രതികൾ ഉപയോ​ഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി

കേരളത്തിലും കോവിഡ് പ്രതിസന്ധി വലിയ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാക്കിയത്. ലാഭത്തിലായിരുന്ന മിക്കവാറും സർവ്വീസുകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ശബരി മല കളക്ഷന് മാത്രമാണ് ഭേദപ്പെട്ട നില ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News