വിശ്വാസ വോട്ടെടുപ്പ് ഇന്ന്; പിടിച്ചു നില്‍ക്കാന്‍ കുമാരസ്വാമിയും, പിടിച്ചെടുക്കാന്‍ യെദ്ദ്യൂരപ്പയും

നിലവിലെ സാഹചര്യത്തില്‍ വിശ്വാസവോട്ട് നേടാനുള്ള അംഗബലം ഭരണപക്ഷത്തിനില്ല. 

Last Updated : Jul 18, 2019, 08:02 AM IST
വിശ്വാസ വോട്ടെടുപ്പ് ഇന്ന്; പിടിച്ചു നില്‍ക്കാന്‍ കുമാരസ്വാമിയും, പിടിച്ചെടുക്കാന്‍ യെദ്ദ്യൂരപ്പയും

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും. ഭരണപക്ഷ എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന്‍ പ്രതിസന്ധിയിലായ സര്‍ക്കാരിന്‍റെ ഭാവി ഇന്നറിയാം. 

രാവിലെ പതിനൊന്നുമണിക്കാണ്‌ വിശ്വാസ വോട്ടെടുപ്പ്. എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെവീഴാനാണ് സാധ്യത. 

വിമതരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കുടുക്കുന്നതിന് എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ ആകില്ലെന്നുമുള്ള സുപ്രീം കോടതി വിധി സര്‍ക്കാരിനു തിരിച്ചടിയായി എന്ന കാര്യത്തില്‍ സംശയമില്ല.

നിലവിലെ സാഹചര്യത്തില്‍ വിശ്വാസവോട്ട് നേടാനുള്ള അംഗബലം ഭരണപക്ഷത്തിനില്ല. കോണ്‍ഗ്രസ്‌-ജെഡിഎസ് സഖ്യത്തില്‍ 103 അംഗങ്ങള്‍ ആണ് ഉള്ളത്.

എന്നാല്‍ ബിജെപിയുടെ ഭാഗത്ത് 105 അംഗങ്ങളാണ് ഉള്ളത്. കൂടാതെ 2 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ കൂടിയാകുമ്പോള്‍ 107 ആകും.

മുംബൈയില്‍ തങ്ങുന്ന എംഎല്‍എമാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

എങ്ങനെയും പിടിച്ചുനില്‍ക്കാനുള്ള അവസാനകളിയിലാണ് കോണ്‍ഗ്രസ്‌ എങ്കിലും കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്‌ വാഴുമോ വീഴുമോ എന്ന് കാത്തിരുന്നു കാണാം.  

Trending News