ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടർന്ന് നികുതി വരുമാനത്തിൽ വർദ്ധനവുണ്ടായതായി കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. നോട്ട് നിരോധനത്തിനു ശേഷം അമ്പത് ദിവസം തികയുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ 30വരെ എല്ലാ മേഖലകളിലുപരോക്ഷ നികുതിയിനത്തിൽ 26.2 ശതമാനം വർദ്ധനവുണ്ടായതായി അദ്ദേഹം പറഞ്ഞു.
എക്സൈസ് ഡ്യൂട്ടിയിൽ 43.5 ശതമാനവും സേവന നികുതിയിൽ 25.7 ശതമാനവും കസ്റ്റം ഡ്യൂട്ടിയിൽ 5.6 ശതമാനവും വരുമാന വർദ്ധധ ഉണ്ടായി. പ്രത്യക്ഷ നികുതി വരുമാനം 13.6 ശതമാനം കൂടി.
Remonetisation has advanced, not even a single incident of unrest reported.Things will be better than what they were in last 6weeks or so:FM pic.twitter.com/ZqM20S0Z3V
— ANI (@ANI_news) December 29, 2016
നോട്ട് നിരോധനത്തെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിരോധനം വന്‍ വിജയമാണ്. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് രാജ്യത്ത് ഒരിടത്തും പ്രശ്‌നമുണ്ടായിട്ടില്ല. ആര്‍.ബി.ഐയില്‍ നല്ലൊരു തുകയുണ്ട്, കറന്‍സിയുടെ ഭൂരിഭാഗവും മാറ്റിനല്‍കി. 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ വൈകാതെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.