500,1000 നോട്ടുകളുടെ അസാധുവാക്കല്‍: ദീര്‍ഘകാലത്തേയ്ക്കുള്ള ഗുണങ്ങള്‍ വളരെ വലുതാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് തുടക്കത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടാകാം എന്നാല്‍ അതി ദീര്‍ഘകാലത്തേയ്ക്കുള്ള ഗുണങ്ങള്‍ വളരെ വലുതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഡൽഹിയിൽ ഒരു മാധ്യമ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Dec 2, 2016, 01:48 PM IST
500,1000 നോട്ടുകളുടെ അസാധുവാക്കല്‍: ദീര്‍ഘകാലത്തേയ്ക്കുള്ള ഗുണങ്ങള്‍ വളരെ വലുതാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യുഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് തുടക്കത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടാകാം എന്നാല്‍ അതി ദീര്‍ഘകാലത്തേയ്ക്കുള്ള ഗുണങ്ങള്‍ വളരെ വലുതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഡൽഹിയിൽ ഒരു മാധ്യമ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ ജനസംഖ്യയുള്ള രാജ്യത്ത് ക്യൂ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ബാങ്ക്, എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവിനെ കുറിച്ച് പ്രതികരിച്ച് ധനമന്ത്രി വ്യക്തമാക്കി.

നോട്ട് അസാധുവാക്കൽ നടപടിയുടെ പ്രാരംഭ ഘട്ടത്തിൽ ചില ബുദ്ധിമുട്ടുകൾ സ്വാഭാവികമാണ്. ഈ ക്ലേശങ്ങളെ അതിശയോക്തി കലർത്തി കാണേണ്ടതില്ല. ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ ഈ നീക്കത്തിനു വൻ മെച്ചമാകും ഉണ്ടാകുകയെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ജിഡിപിയുടെ കാര്യത്തിൽ ഒരു വർഷത്തിനുള്ളിൽ നാം വൻ കുതിച്ചുചാട്ടം തന്നെ കൈവരിക്കുമെന്നാണു പ്രതീക്ഷ. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം, ഈ വർഷവും ഇന്ത്യ നിലനിർത്തുമെന്നും ജയ്റ്റ്‍ലി അവകാശപ്പെട്ടു

മാറ്റം സ്വീകരിക്കാത്ത ഒരു വിഭാഗം എന്നും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. കളര്‍ ടിവി ഇന്ത്യയില്‍ കൊണ്ടുവരുന്നതിനെതിരേയും രാജ്യത്ത് ഒരു വിഭാഗം നിലപാടെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ നോട്ട് പിന്‍വലിച്ച നടപടിക്കെതിരേയും വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഇക്കൂട്ടരാണെന്ന് ജെയറ്റ്‌ലി പറഞ്ഞു.

പാക്കിസ്ഥാനുമായി സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടികളാണ് പ്രധാനമന്ത്രി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഉറി, പത്താന്‍കോട്ട് ഭീകരാക്രമണങ്ങളിലൂടെയാണ് പാക്കിസ്ഥാന്‍ മറുപടി നല്‍കിയതെന്നും അരുണ്‍ ജെയറ്റ്‌ലി പറഞ്ഞു.

Trending News