എംഎല്‍എമാരുടെ അയോഗ്യത: ഹര്‍ജി മാര്‍ച്ച്‌ 20ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും

20 എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരെ ആം ആദ്മി പാര്‍ട്ടി നൽകിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മാര്‍ച്ച്‌ 20ന് പരിഗണിക്കും. 

Last Updated : Jan 22, 2018, 05:03 PM IST
എംഎല്‍എമാരുടെ അയോഗ്യത: ഹര്‍ജി മാര്‍ച്ച്‌ 20ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: 20 എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരെ ആം ആദ്മി പാര്‍ട്ടി നൽകിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മാര്‍ച്ച്‌ 20ന് പരിഗണിക്കും. 

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാര്‍ശ നൽകിയതെന്നും എംഎൽഎമാര്‍ പ്രതിഫലം കൈപ്പറ്റാതെയാണ് പാര്‍ലമെന്‍ററി സെക്രട്ടറി സ്ഥാനം വഹിച്ചതെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയത്. അതുകൂടാതെ പാര്‍ലമെന്‍ററി സെക്രട്ടറി പദവി നേരത്തെ ഹൈക്കോടതി റദ്ദാക്കിയതാണെന്നും ഹര്‍ജിയിൽ പറയുന്നു.

ഹൈക്കോടതിയില്‍ പരാജയപ്പെട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ പറഞ്ഞിരുന്നു.
ഇന്നലെയാണ് 20 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചത്.

 

 

 

 

 

Trending News