വീഡിയോ ക്ലിപ്പിലെ അഴിമതി പരാമര്‍ശം: യെദ്യൂരപ്പയ്ക്കും അനന്ത് കുമാറിനുമെതിരെ എഫ്ഐആര്‍

പൊതുവേദിയില്‍ അഴിമാതിക്കഥ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് വിവാദത്തിലായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കും കേന്ദ്രമന്ത്രി അനന്ത് കുമാറിനും എതിരെ ആന്‍റി കറപ്ഷന്‍ ബ്യൂറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മൈക്ക് ഓണ്‍ ആണെന്നത് ശ്രദ്ധിക്കാതെ ഇരുനേതാക്കളും നടത്തിയ സംഭാഷണമാണ് വിവാദമായത്. 

Last Updated : Oct 8, 2017, 06:20 PM IST
വീഡിയോ ക്ലിപ്പിലെ അഴിമതി പരാമര്‍ശം: യെദ്യൂരപ്പയ്ക്കും അനന്ത് കുമാറിനുമെതിരെ എഫ്ഐആര്‍

ന്യൂഡല്‍ഹി: പൊതുവേദിയില്‍ അഴിമാതിക്കഥ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് വിവാദത്തിലായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കും കേന്ദ്രമന്ത്രി അനന്ത് കുമാറിനും എതിരെ ആന്‍റി കറപ്ഷന്‍ ബ്യൂറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മൈക്ക് ഓണ്‍ ആണെന്നത് ശ്രദ്ധിക്കാതെ ഇരുനേതാക്കളും നടത്തിയ സംഭാഷണമാണ് വിവാദമായത്. 

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ അഴിമതി ആരോപണമാണ് നേതാക്കള്‍ ചര്‍ച്ച ചെയ്തത്. കര്‍ണാടകയില്‍ അധികാരത്തില്‍ തുടരുന്നതിന് സിദ്ധരാമയ്യ 1000 കോടി രൂപ കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് നല്‍കിയെന്ന് യെദ്യൂരപ്പ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ അഴിമതി ആരോണം ഉന്നയിച്ച് സിദ്ധരാമയ്യയെ കുടുക്കാമെന്ന് യെദ്യൂരപ്പ പറഞ്ഞതിന് മറുപടിയായി അധികാരത്തിലിരിക്കെ നമ്മള്‍ കോടികള്‍ വാങ്ങിയിട്ടില്ലേ എന്ന് അനന്ത് കുമാര്‍ പറയുന്നതായാണ് വീഡിയോയില്‍ ഉള്ളത്. 

കോണ്‍ഗ്രസാണ് ഈ വീഡിയോ പുറത്തുവിട്ടത്. വീഡിയോയയിലെ ശബ്ദം എഡിറ്റ് ചെയ്തതാണെന്ന് ഇരുനേതാക്കാളും ആരോപിച്ചെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് ശബ്ദം നേതാക്കളുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്നാണ് നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 

Trending News