ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ ചെറുനാരങ്ങ കിലോയ്ക്ക് 200 രൂപയായി. മുമ്പ് കിലോയ്ക്ക് 50-60 രൂപയായിരുന്നു വില. കനത്ത ചൂടിനെ തുടർന്ന് ആവശ്യക്കാർ കൂടിയതും ലഭ്യത കുറഞ്ഞതുമാണ് ഇത്രയും വില വർധിക്കാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ഇത്രയും വില വർധന പ്രതീക്ഷിച്ചില്ലെന്നും ഇത് സാധാരണക്കാർക്ക് താങ്ങാൻ സാധിക്കില്ലെന്നും കച്ചവടക്കാർ പറയുന്നു.
വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് വ്യാപാരികളും പ്രതിസന്ധിയിലായിരിക്കുകയാണ്. വില കുതിച്ചുയർന്നതോടെ ആളുകൾ ചെറുനാരങ്ങ വാങ്ങുന്നത് കുറച്ചത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇരട്ടി വില വർധനവാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറികൾക്കും വലിയ വില വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ധനവില കുതിച്ചുയരുന്നത് രാജ്യത്ത് അവശ്യ വസ്തുക്കൾക്കും ഭക്ഷ്യ ഉത്പന്നങ്ങൾക്കും വില വർധിക്കുന്നതിലേക്ക് നയിക്കുകയാണ്. ഇന്ധനവില വർധനവ് രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ആകെ ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉത്പാദനം കുറഞ്ഞതും സിട്രസ് പഴങ്ങൾക്ക് ആവശ്യക്കാർ കൂടിയതുമാണ് ചെറുനാരങ്ങയുടെ വില വർധനവിന് കാരണമെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. പെട്ടന്നുണ്ടായ വില വർധനവിനെ തുടർന്ന് ആളുകൾ സാധനങ്ങൾ വാങ്ങുന്നതിന്റെ അളവ് കുറച്ചത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില വർധനവ് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരു പോലെ ബാധിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA