Leopard: അടച്ചിട്ട വീട് വൃത്തിയാക്കാനെത്തിയപ്പോള്‍ മുരള്‍ച്ച, പിന്നാലെ ജനലിലൂടെ നോട്ടം; ഉള്ളിൽ കുടുങ്ങിയത് പുള്ളിപ്പുലി

Leopard Found: ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിനകത്ത് പുലി കുടുങ്ങിയതായി സമീപവാസികൾ അറിഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : May 25, 2024, 08:51 PM IST
  • ചേമുണ്ഡി കുന്നേൽ വീട്ടിൽ ചിന്നമ്മയുടെ വീട്ടിലാണ് പുലി കുടുങ്ങിയത്
  • വീടിന് പുറത്ത് എത്തിയ ഇവർ പുലിയുടെ മുരൾച്ച കേട്ടതിനെ തുടർന്ന് ജനൽ തുറന്ന് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്
Leopard: അടച്ചിട്ട വീട് വൃത്തിയാക്കാനെത്തിയപ്പോള്‍ മുരള്‍ച്ച, പിന്നാലെ ജനലിലൂടെ നോട്ടം; ഉള്ളിൽ കുടുങ്ങിയത് പുള്ളിപ്പുലി

​ഗൂഡല്ലൂർ: ചേമുണ്ഡിയിൽ അടച്ചിട്ട വീട്ടിൽ പുള്ളിപ്പുലി. ചേമുണ്ഡി കുന്നേൽ വീട്ടിൽ ചിന്നമ്മയുടെ വീട്ടിലാണ് പുലി കുടുങ്ങിയത്. പരേതനായ പാപ്പച്ചന്റെ ഭാര്യ ചിന്നമ്മ (68) സമീപത്തെ അനാഥാലയത്തിലാണ് കഴിഞ്ഞിരുന്നത്. ഇവർ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വീട് വൃത്തിയാക്കാൻ എത്തിയവരാണ് പുലിയെ കണ്ടത്.

വീടിന് പുറത്ത് എത്തിയ ഇവർ പുലിയുടെ മുരൾച്ച കേട്ടതിനെ തുടർന്ന് ജനൽ തുറന്ന് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിനകത്ത് പുലി കുടുങ്ങിയതായി സമീപവാസികൾ അറിഞ്ഞത്. മുരൾച്ച കേട്ട സമീപവാസികളും വീട് വൃത്തിയാക്കാൻ എത്തിയവരും ജനൽ തുറന്ന് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്.

പാലക്കാട് കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു; ചത്തത് മയക്കുവെടി വെച്ച് പിടികൂടിയതിന് പിന്നാലെ

പാലക്കാട്: കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയ്ക്ക് സമീപമാണ് സംഭവം. വാഴപ്പുഴയ്ക്ക് സമീപം ചേകോലിലാണ് പുലി കമ്പിവേലിയിൽ കുടുങ്ങിയത്. ജനവാസ മേഖലയിൽ എത്തിയ പുലി കമ്പിവേലിയിൽ കുടുങ്ങി. തുടർന്ന് പുലിയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലേക്ക് മാറ്റിയിരുന്നു. അഞ്ച് വയസോളം പ്രായം തോന്നിക്കുന്ന പുലിയാണ് കമ്പി വേലിയിൽ കുടുങ്ങിയത്.

ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കമ്പിവേലിയിൽ കുടുങ്ങിയ പുലി രക്ഷപ്പെടാൻ ശ്രമം നടത്തുന്നതിനിടെയാകാം ആന്തരിക രക്തസ്രാവം ഉണ്ടായതെന്നാണ് കരുതുന്നത്. അതേസമയം, മയക്കുവെടി ശരീരത്തിൽ പൂർണമായും ഏറ്റിട്ടില്ലെന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

Trending News