ന്യൂഡല്‍ഹി:കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ ഒരു മാസം പിന്നിടുകയാണ്.
സാമൂഹിക അകലം പാലിച്ചുകൊണ്ട് കൊറോണ വൈറസ് വ്യാപനം തടയാം എന്ന സന്ദേശമാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നല്‍കിയത്.
ആരോഗ്യമേഖലയില്‍ വിദഗ്ധര്‍ ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ ഗുണകരമായിരുന്നു എന്ന വിലയിരുത്തലാണ് നടത്തുന്നത്.
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിലൂടെ കഴിഞ്ഞതായും
ഇപ്പോള്‍ പത്ത് ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് എന്നും ഉന്നതാധികാര സമിതി വിലയിരുത്തി.
ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഇത് മൂന്ന് ദിവസം എന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.
Also Read:രാജ്യം സ്വയം പര്യാപ്തമാകണം -പ്രധാനമന്ത്രി
ലോക്ക് ഡൌണ്‍ പ്രഖ്യപിചില്ലായിരുന്നെങ്കില് ഈ സമയം ഒരു ലക്ഷത്തോളം പേരെ കൊറോണ വൈറസ് ബാധിക്കുമായിരുന്നെന്നും
ഉന്നതാധികാര സമിതി വിലയിരുത്തുന്നു.ലോക്ക് ഡൌണ്‍ നടപ്പാക്കിയതിലൂടെ രോഗ വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്ന വിലയിരുത്തല്‍
തന്നെയാണ് ആരോഗ്യമന്ത്രാലയത്തിന്റെതും ലോക്ക് ഡൌണ്‍ അനിവാര്യ നടപടിയായിരുന്നു എന്ന് പറയുന്ന ആരോഗ്യ മേഖലയിലെ
വിദഗ്ധര്‍ രോഗവ്യാപനം തടയുന്നതില്‍ ഇത് എത്രമാത്രം സഹായകമായി എന്നതില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും അഭിപ്രായപെടുന്നു.
കൊറോണ വൈറസ് വ്യാപനം രൂക്ഷമായ ഇറ്റലിയിലും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത് വൈറസ് വ്യാപന തോത് കുറയുന്നതിന്
കാരണമായതായി ചില അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.