OBC Bill ലോക്സഭയിൽ പാസാക്കി; പിന്തുണച്ച് പ്രതിപക്ഷം

ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127 -ാം ഭേദഗതിയിലൂടെ മാറ്റങ്ങൾ കൊണ്ടുവരുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 10, 2021, 10:25 PM IST
  • കോണ്‍ഗ്രസ് ഉൾപ്പടെയുള്ള കക്ഷികൾ പിന്തുണച്ചു
  • മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ വ്യവസ്ഥകളുള്ള ബില്ല് നാളെ രാജ്യസഭയിലും കൊണ്ടുവരും
  • സുപ്രീംകോടതി കേന്ദ്രം നല്‍കിയ പുനപരിശോധനാ ഹര്‍ജി തള്ളി
  • ഇതേ തുടര്‍ന്നാണ് വീണ്ടും ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്
OBC Bill ലോക്സഭയിൽ പാസാക്കി; പിന്തുണച്ച് പ്രതിപക്ഷം

ന്യൂഡൽഹി: ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള ബില്‍ ലോക്സഭ (Loksabha) പാസാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബില്ല് പാസായത്. ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127 -ാം ഭേദഗതിയിലൂടെ മാറ്റങ്ങൾ കൊണ്ടുവരുന്നത്.

385 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. ആരും എതിര്‍ത്തില്ല. കോണ്‍ഗ്രസ് ഉൾപ്പടെയുള്ള കക്ഷികൾ പിന്തുണച്ചു. മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ വ്യവസ്ഥകളുള്ള ബില്ല് നാളെ രാജ്യസഭയിലും കൊണ്ടുവരും.

ALSO READ: Pegasus Row : പെഗാസസ് കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും; കേന്ദ്രത്തിന്റെ നിലപാട് ഇന്ന് അറിയിക്കും

മറാത്താ സംവരണം റദ്ദാക്കിയ സുപ്രീംകോടതി (Supreme court) വിധിയിൽ ഒബിസി പട്ടികയിൽ ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രസർക്കാർ ഭരണഘടന പദവി നല്‍കിയ സാഹചര്യത്തിലാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭേദഗതിയനുസരിച്ച് പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഇതിനെതിരെ കേന്ദ്രം നല്‍കിയ പുനപരിശോധനാ ഹര്‍ജി തള്ളുകയുമുണ്ടായി. ഇതേ തുടര്‍ന്നാണ് വീണ്ടും ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News