Vidamuyarchi Movie: ഒടുവിൽ ആ അപ്ഡേറ്റെത്തി; അജിത്തിന്റെ 'വിഡാമുയർച്ചി' ഫസ്റ്റ് ലുക്ക്

തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അജിത്തിന്റെ വിഡാ മുയര്‍ച്ചിയുടെ ഫൈനല്‍ ഷെഡ്യൂളാണ് നിലവില്‍ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Written by - Zee Malayalam News Desk | Last Updated : Jul 1, 2024, 10:11 AM IST
  • മ​ഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • സിനിമയുടെ ചിത്രീകരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
Vidamuyarchi Movie: ഒടുവിൽ ആ അപ്ഡേറ്റെത്തി; അജിത്തിന്റെ 'വിഡാമുയർച്ചി' ഫസ്റ്റ് ലുക്ക്

അജിത്ത് നായകനാകുന്ന ചിത്രം 'വിഡാമുയര്‍ച്ചി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മ​ഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അസർബയ്ജാനിൽ നിന്നുള്ള സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങൾ നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അജിത്തിന്റെ വിഡാ മുയര്‍ച്ചിയുടെ ഫൈനല്‍ ഷെഡ്യൂളാണ് നിലവില്‍ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് അജിത്തിന്റേതായി പ്രദർശനത്തിനെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. മഞ്ജുവാര്യർ ആയിരുന്നു ചിത്രത്തിലെ നായിക. അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ എത്തിയ മൂന്നാമത്തെ ചിത്രമായിരുന്നു തുനിവ്. നേരത്തെ ഇരുവരും ചേർന്ന് വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നീ ഹിറ്റുകൾ സമ്മാനിച്ചിരുന്നു.

 

Also Read: Devadoothan: വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്

സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് തുനിവ് നിർമിച്ചത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിച്ചത്. ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട പ്രമേയമായിരുന്നു ചിത്രം കൈകാര്യം ചെയ്തത്. സുപ്രീം സുന്ദറാണ് തുനിവിന്റെ ആക്ഷൻ കോറിയോഗ്രഫർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News