നിയമക്കുരുക്കിൽപ്പെട്ട് രജനികാന്ത് ചിത്രം 'കാല'

കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം കാലയുടെ അണിയറ പ്രവർത്തകർക്കു മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്.

Last Updated : Jan 25, 2018, 06:33 PM IST
നിയമക്കുരുക്കിൽപ്പെട്ട് രജനികാന്ത് ചിത്രം 'കാല'

കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം കാലയുടെ അണിയറ പ്രവർത്തകർക്കു മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്.

സിനിമയുടെ ടൈറ്റിലും കഥയും തന്റേതാണെന്നും, സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‍സിൽ രജിസ്റ്റർ ചെയ്തതാണെന്നുമുള്ള സഹസംവിധായകനും നിർമ്മാതാവുമായ രാജശേഖരന്‍റെ പരാതിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്. അതേസമയം സിനിമയുടെ കഥ സംവിധായകൻ പാ രഞ്ജിത് തന്നെ എഴുതിയതാണെന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ.  

ഹർജി ഫയലിൽ സ്വീകരിച്ച മദ്രാസ് ഹൈക്കോടതി, കാല സംവിധായകൻ പാ രഞ്ജിത്, രജനീകാന്ത്, സിനിമ നിർമ്മിക്കുന്ന വണ്ടർ ബാർ ഫിലിംസ് ഉടമ ധനുഷ്, സൗത്ത് ഇന്ത്യന്‍ ഫിലിം ആക്ടേഴ്സ് അസോസിയേഷന്‍ എന്നിവർക്ക് നോട്ടീസ് അയക്കുകയും ഫെബ്രുവരി 12നകം മറുപടി നൽക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു.

ചിത്രീകരണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഹുമ ഖുറേഷി, നാനാ പടേക്കർ തുടങ്ങിയ പ്രമുഖര്‍ അഭിനയിക്കുന്ന ചിത്രത്തിൽ ചേരിയിൽ നിന്നുള്ള നേതാവായി വേറിട്ട ഗെറ്റപ്പിലാണ് സ്റ്റൈൽ മന്നനെത്തുന്നത്.

 

 

 

 

Trending News