Lucknow: അഖിൽ ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തില്‍ പ്രധാനമന്ത്രിയും മറ്റ് സമുന്നത നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം അങ്ങേയറ്റം ദുഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
"ആത്മീയ പാരമ്പര്യങ്ങളിൽ അർപ്പിതനായിരുന്ന അദ്ദേഹം, സന്യാസ സമൂഹത്തിന്‍റെ നിരവധി ശാഖകളെ ഒരുമിച്ച് ബന്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു," പ്രധാനമന്ത്രി പറഞ്ഞു.
अखाड़ा परिषद के अध्यक्ष श्री नरेंद्र गिरि जी का देहावसान अत्यंत दुखद है। आध्यात्मिक परंपराओं के प्रति समर्पित रहते हुए उन्होंने संत समाज की अनेक धाराओं को एक साथ जोड़ने में बड़ी भूमिका निभाई। प्रभु उन्हें अपने श्री चरणों में स्थान दें। ॐ शांति!!
— Narendra Modi (@narendramodi) September 20, 2021
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി, അദ്ദേഹത്തിന്‍റെ മരണം നികത്താനാകാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
अखिल भारतीय अखाड़ा परिषद के अध्यक्ष महंत नरेंद्र गिरि जी का ब्रह्मलीन होना आध्यात्मिक जगत की अपूरणीय क्षति है।
प्रभु श्री राम से प्रार्थना है कि दिवंगत पुण्यात्मा को अपने श्री चरणों में स्थान तथा शोकाकुल अनुयायियों को यह दुःख सहने की शक्ति प्रदान करें।
ॐ शांति!
— Yogi Adityanath (@myogiadityanath) September 20, 2021
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവും മഹന്ത് നരേന്ദ്ര ഗിരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
अखिल भारतीय अखाड़ा परिषद के अध्यक्ष पूज्य नरेंद्र गिरी जी का निधन, अपूरणीय क्षति!
ईश्वर पुण्य आत्मा को अपने श्री चरणों में स्थान व उनके अनुयायियों को यह दुख सहने की शक्ति प्रदान करें।
भावभीनी श्रद्धांजलि। pic.twitter.com/wD2JC14LDp
— Akhilesh Yadav (@yadavakhilesh) September 20, 2021
മഹന്ത് നരേന്ദ്ര ഗിരി (Mahant Narendra Giri) ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് ഉത്തര്‍ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തത്. വിശ്വസിക്കാന്‍ കഴിയുന്നില്ല, കുട്ടിക്കാലം മുതല്‍ പരിചയമുള്ള വ്യക്തി, അദ്ദേഹം ധൈര്യത്തിന്‍റെ പ്രതീകമായിരുന്നു. സെപ്റ്റംബർ 19 -ന് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു, അനുഗ്രഹങ്ങള്‍ നല്‍കിയ അവസരത്തില്‍ അദ്ദേഹം സാധാരണപോലെയാണ് കാണപ്പെട്ടത്. വളരെ ദു:ഖകരമായ അസഹനീയമായ വാർത്ത! കേശവ് പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു.
അഖിൽ ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ അദ്ദേഹം കഴിയുന്ന മഠത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന് സംശയമുണ്ടെന്നും പ്രയാഗ് രാജ് പോലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അതേസമയം, മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം സംബന്ധിച്ച വിശദമായ അന്വേഷണം നടക്കുകയാണ്. ഫോറൻസിക് സംഘം അടക്കമുള്ള വിവിധ സർക്കാർ ഏജൻസികൾ മഠത്തിലെത്തി പരിശോധനകൾ നടത്തി.
മഹന്ത് നരേന്ദ്ര ഗിരിയുടെ വസതിയിൽ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. കുറിപ്പില്‍ സൂചിപ്പിച്ചിരുന്ന പേരുകള്‍ അനുസരിച്ച് ശിഷ്യനായ ആനന്ദ് ഗിരിയെയും മറ്റ് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് പോലീസിന്‍റെ സഹായത്തോടെ ആനന്ദ് ഗിരിയെ ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
എന്നാല്‍, മഹന്ത് നരേന്ദ്ര ഗിരി കൊല്ലപ്പെട്ടുവെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് അദ്ദേഹത്തിന്‍റെ ശിഷ്യനായ ആനന്ദ് ഗിരി അറസ്റ്റിന് മണിക്കൂറുകള്‍ മുന്‍പ് Zee News -നോട് പറഞ്ഞത്. തനിക്കും ഗുരുജിക്കും ഇടയിൽ വിള്ളൽ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും താന്‍ അവസാനമായി ഗുരുവിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം തികച്ചും ആരോഗ്യവാനായിരുന്നുവെന്നും ആനന്ദ് ഗിരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...