Lucknow: അഖിൽ ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ സ്വവസതിയില്‍ മരിച്ച നിലയിൽ കണ്ടെത്തി.
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ മഹന്ത് നരേന്ദ്ര ഗിരി (Mahant Narendra Giri) കഴിയുന്ന മഠത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന് സംശയമുണ്ടെന്നും പ്രയാഗ് രാജ് പോലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം സംബന്ധിച്ച വിശദമായ അന്വേഷണം നടക്കുകയാണ്. ഫോറൻസിക് സംഘം അടക്കമുള്ള വിവിധ സർക്കാർ ഏജൻസികൾ മഠത്തിലെത്തി പരിശോധനകൾ നടത്തി.
മഹന്ത് നരേന്ദ്ര ഗിരിയുടെ വസതിയിൽ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. കുറിപ്പില്‍ സൂചിപ്പിച്ചിരുന്ന പേരുകള്‍ അനുസരിച്ച് ശിഷ്യനായ ആനന്ദ് ഗിരിയെയും (Anand Giri) മറ്റ് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് പോലീസിന്റെ സഹായത്തോടെ ആനന്ദ് ഗിരിയെ ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
മഹന്ത് നരേന്ദ്ര ഗിരിയെ കൊലപ്പെടുത്തിയ കേസില്‍ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചന നടക്കുകയാണെന്ന് ആനന്ദ് ഗിരി പറഞ്ഞു.
Also Read: Uma Bharti: 'ബ്യൂറോക്രസി വെറും ചെരുപ്പ് പെറുക്കികള്‍..., വീണ്ടും വിവാദ പരാമര്‍ശവുമായി ഉമാ ഭാരതി
എന്നാല്‍, മഹന്ത് നരേന്ദ്ര ഗിരി കൊല്ലപ്പെട്ടുവെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് അദ്ദേഹത്തിന്റെ ശിഷ്യനായ ആനന്ദ് ഗിരി അറസ്റ്റിന് മണിക്കൂറുകള്‍ മുന്‍പ് Zee News -നോട് പറഞ്ഞത്. തനിക്കും ഗുരുജിക്കും ഇടയിൽ വിള്ളൽ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും താന്‍ അവസാനമായി ഗുരുവിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം തികച്ചും ആരോഗ്യവാനായിരുന്നുവെന്നും ആനന്ദ് ഗിരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...