മഹാരാഷ്ട്ര എക്‌സ്പ്രസ് വേയിൽ ബസിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു; എട്ട് പേർക്ക് പരിക്ക്

Maharashtra Bus Fire Updates: എട്ട് പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. സമൃദ്ധി-മഹാമാർഗ് എക്‌സ്‌പ്രസ് വേയിൽ ബുൽധാനയ്ക്ക് സമീപം  പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 08:23 AM IST
  • സമൃദ്ധി-മഹാമാർഗ് എക്‌സ്‌പ്രസ് വേയിൽ ബുൽധാനയ്ക്ക് സമീപം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്
  • പരിക്കേറ്റ ബസ് ഡ്രൈവർ ഉൾപ്പെടെയുള്ളവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി
  • കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്
മഹാരാഷ്ട്ര എക്‌സ്പ്രസ് വേയിൽ ബസിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു; എട്ട് പേർക്ക് പരിക്ക്

ബുൽധാന/ന്യൂഡൽഹി: മഹാരാഷ്ട്ര എക്‌സ്പ്രസ് ഹൈവേയിൽ ബസിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം 25 പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. നാഗ് പൂരിൽ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബസിൽ എകദേശം 33 പേർ ഉണ്ടായിരുന്നു.

എട്ട് പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. സമൃദ്ധി-മഹാമാർഗ് എക്‌സ്‌പ്രസ് വേയിൽ ബുൽധാനയ്ക്ക് സമീപം  പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു.ടയർ പൊട്ടിയതിനെ തുടർന്ന് ബസ് ഡിവൈഡറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പരിക്കേറ്റ ബസ് ഡ്രൈവർ ഉൾപ്പെടെയുള്ളവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ബുൽധാന പോലീസ് സൂപ്രണ്ട് സുനിൽ കടസാനെ പറഞ്ഞു.

 

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറുന്നതിനാണ് ഈ നിമിഷത്തിൽ മുൻഗണന നൽകുന്നതെന്ന് പോലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News