Ajith Pawar in Ncp: മഹാരാഷ്ട്രയിൽ എൻസിപി പിളർന്നു, അജിത് പവാർ എൻഡിഎയിൽ; ഉപമുഖ്യമന്ത്രിയായി സത്യ പ്രതിഞ്ജ ചെയ്തു

മുംബൈയിലെ ഔദ്യോഗിക വസതിയിൽ അജിത് പവാർ ചില പാർട്ടി നേതാക്കളുമായും എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ചയെക്കുറിച്ച് അറിഞ്ഞിരുന്നില്ല

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 03:11 PM IST
  • സ്ഥാനം ഒഴിയാൻ അജിത് പവാർ ആഗ്രഹം പ്രകടിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് നടപടി
  • കഴിഞ്ഞ ദിവസം മുംബൈയിലെ ഔദ്യോഗിക വസതിയിൽ അജിത് പവാർ ചില പാർട്ടി നേതാക്കളുമായും എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു
  • പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് എംഎൽഎമാരുടെ യോഗം വിളിക്കാൻ അവകാശമുണ്ട്
Ajith Pawar in Ncp: മഹാരാഷ്ട്രയിൽ എൻസിപി പിളർന്നു, അജിത് പവാർ എൻഡിഎയിൽ;  ഉപമുഖ്യമന്ത്രിയായി സത്യ പ്രതിഞ്ജ ചെയ്തു

മഹാരാഷ്ട്ര: അതി ഭീകരമായ രാഷ്ട്രീയ നാടകത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുന്നത്.  എൻസിപിയെ പിളർത്തി അജിത് പവാറും സംഘവും എൻഡിഎയിൽ (ബിജെപി) ചേർന്നു. തൊട്ട് പിന്നാലെ പവാർ ഉപമുഖ്യമന്ത്രിയായും സത്യ പ്രതിഞ്ജ ചെയ്തു.ദേവേന്ദ്ര ഫഡ്‌നാവിസുമായാണ് അദ്ദേഹം പദവി പങ്കിടുന്നത്.  പവാറിനൊപ്പം 9 എംഎൽമാരും സത്യപ്രതിഞ്ജ ചെയ്തു. ഏകനാഥ് ഷിൻഡെ മന്ത്രിസഭയിലെ പ്രധാന സ്ഥാനങ്ങൾ ഇവർ ഇനി വഹിച്ചേക്കും. ശരദ് പവാർ- അജിത് പവാർ സഖ്യത്തിൽ വിള്ളലുണ്ടായത് കുടുംബ തർക്കമാണെന്നാണ് സൂചന. 

സ്ഥാനം ഒഴിയാൻ അജിത് പവാർ ആഗ്രഹം പ്രകടിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് നടപടി.ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരുൾപ്പെടെ ഒമ്പത് എൻസിപി നേതാക്കളും അജിത് പവാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

കഴിഞ്ഞ ദിവസം മുംബൈയിലെ ഔദ്യോഗിക വസതിയിൽ അജിത് പവാർ ചില പാർട്ടി നേതാക്കളുമായും എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ചയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതത്.പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് എംഎൽഎമാരുടെ യോഗം വിളിക്കാൻ അവകാശമുണ്ട്. അദ്ദേഹം അത് പതിവായി ചെയ്യാറുണ്ട്. ഇതിനെക്കുറിച്ച് എനിക്ക് കൂടുതൽ വിശദാംശങ്ങൾ ഇല്ല എന്നായിരുന്നു ശരദ് പവാർ ഇതിനെ കുറിച്ച് പ്രതികരിച്ചത്.

അജിത് പവാറിന്റെ ഔദ്യോഗിക വസതിയായ ദേവഗിരിയിൽ നടന്ന യോഗത്തിൽ മുതിർന്ന എൻസിപി നേതാവ് ഛഗൻ ഭുജ്ബൽ, പാർട്ടി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളും പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലും പങ്കെടുത്തിരുന്നില്ല.ശരദ് പവാർ പാർട്ടി മേധാവി സ്ഥാനം രാജിവച്ച് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹത്തിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. ഒരു മാസത്തിന് ശേഷം എൻസിപി പിളർപ്പിലേക്ക് കടക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News