Shiv Sena Controversy: ശിവസേന തർക്കത്തിൽ ഉദ്ധവിന് തിരിച്ചടി; ഷിന്ദേ പക്ഷ എംഎൽഎമാരെ അയോ​ഗ്യരാക്കാനാകില്ലെന്ന് സ്പീക്കർ

Maharashtra Polictics Updates: ശിവസേനയുടെ പ്രമുഖൻ എന്ന നിലയിൽ താക്കറെ വിഭാ​ഗത്തിന്റെ അവകാശവാദം അദ​ഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Written by - Zee Malayalam News Desk | Last Updated : Jan 10, 2024, 07:20 PM IST
  • രേഖകൾ പ്രകാരം 1999 ലെഭരണഘടനയെ പ്രസക്തമായ ഭരണഘടനയായി കണക്കാക്കേണ്ടതുണ്ട്.
  • നേതൃഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരിപാർട്ടികൾക്കും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്.
Shiv Sena Controversy: ശിവസേന തർക്കത്തിൽ ഉദ്ധവിന് തിരിച്ചടി; ഷിന്ദേ പക്ഷ എംഎൽഎമാരെ അയോ​ഗ്യരാക്കാനാകില്ലെന്ന് സ്പീക്കർ

മുംബൈ: മഹാരാഷ്ട്ര രാഷട്രീയത്തിൽ കുറച്ചുമാസങ്ങളായി ഏവരും കാത്തിരുന്ന ഒരു സുപ്രധാന തീരുമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ശിവസേന രണ്ടായി പിളർന്നതിന് പിന്നലെ ഉണ്ടായ തർക്കത്തിൽ ഉദ്ധവ് വിഭാ​ഗത്തിന് വൻ തിരിച്ചടി. ഏക്നാഥ് വിഭാ​ഗത്തിലെ എംഎൽഎമാർ അയോ​ഗ്യരല്ലെന്ന് സ്പീക്കർ രാഹുൽ നർവേക്കർ. 2022 ജൂണിലായിരുന്നു ശിവേനയിൽ നിന്നും ഷിന്ദേ പക്ഷം ബിജെപി ചേരിയിലേക്ക് ചേക്കേറിയത്. 

ALSO READ: നോർത്തേൺ റെയിൽവേയിൽ നിരവധി ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

2018ൽ ഭേദ​ഗതി ചെയ്ത പാർട്ടി ഭരണഘടന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളിൽ ഇല്ലാത്തതിനാൽ സാധുതയുള്ളതായി കണക്കാക്കാൻ പറ്റില്ലെന്നാണ് സ്പീക്കർ അഭിപ്രായപ്പെട്ടത്. രേഖകൾ പ്രകാരം 1999 ലെഭരണഘടനയെ പ്രസക്തമായ ഭരണഘടനയായി കണക്കാക്കേണ്ടതുണ്ട്. കൂടാതെ നേതൃഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരിപാർട്ടികൾക്കും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. പരമോന്നത സമിതി ദേശീയ എക്സിക്യുട്ടീവ് എന്നാണ് ശിവേനയുടെ ഭരണഘടനയിൽ പറയുന്നത്. ശിവസേനയുടെ പ്രമുഖൻ എന്ന നിലയിൽ താക്കറെ വിഭാ​ഗത്തിന്റെ അവകാശവാദം അദ​ഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News