മമതാ-സോണിയ കൂടിക്കാഴ്ച ഇന്ന്

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ഇന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കും. 

Last Updated : Aug 1, 2018, 03:11 PM IST
മമതാ-സോണിയ കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ഇന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കും. 

3 ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയില്‍ എത്തിയിരിക്കുന്ന മമതാ ബാനര്‍ജി കോണ്‍ഗ്രസ് നേതാവിനെ കൂടാതെ മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും സന്ദര്‍ശിക്കുന്നുണ്ട്. 

അവരുടെ സന്ദര്‍ശനത്തിന്‍റെ മുഖ്യ ഉദ്ദേശ്യം അടുത്തവര്‍ഷം ജനുവരി 19ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കുന്ന ബിജെപി വിരുദ്ധ റാലി തന്നെയാണ്. ഈ റാലിയിലെയ്ക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുക എന്നതാണ് കൂടിക്കാഴ്ചയുടെ മുഖ്യലക്ഷ്യം.

ഇന്നലെ അവര്‍ എന്‍സിപി നേതാവ് ശരത് പവാര്‍, പവാറിന്‍റെ മകളും എംപിയുമായ സുപ്രിയ സുലെ, റാം ജെത്മലാനി, യശ്വന്ത് സിന്‍ഹ, ശത്രുഘന്‍ സിന്‍ഹ എന്നിവരെ മമത സന്ദര്‍ശിച്ചിരുന്നു.

 

Trending News