Man Ki Baat: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ഇന്ന്, ബഹിഷ്‌കരിക്കാന്‍ കര്‍ഷകര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ "മൻ കി ബാത്ത്" വഴി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Dec 27, 2020, 06:58 PM IST
  • പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ "മൻ കി ബാത്ത്" വഴി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
  • ഈ വര്‍ഷത്തെ അവസാനത്തെ പരിപാടിയാണ് ഇന്ന് നടക്കുക. മൻ കി ബാത്തിന്‍റെ (Mann Ki Baat) 72-ാമത്തെ എപ്പിസോഡാണ് ഇന്ന് സംപ്രേഷണം ചെയ്യുന്നത്.
  • പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ബഹിഷ്ക്കരിക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിയ്ക്കുകയാണ്. മന്‍ കി ബാത്ത് പരിപാടി നടക്കുമ്പോള്‍ കര്‍ഷകര്‍ കൈയടിച്ചും പാത്രം കൊട്ടിയും പ്രതിഷേധിക്കും എന്നാണ് റിപ്പോര്‍ട്ട്
Man Ki Baat: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ഇന്ന്, ബഹിഷ്‌കരിക്കാന്‍ കര്‍ഷകര്‍

New Delhi: പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ "മൻ കി ബാത്ത്" വഴി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

ഈ വര്‍ഷത്തെ അവസാനത്തെ പരിപാടിയാണ് ഇന്ന് നടക്കുക.  മൻ കി ബാത്തിന്‍റെ  (Mann Ki Baat) 72-ാമത്തെ എപ്പിസോഡാണ്  ഇന്ന് സംപ്രേഷണം ചെയ്യുന്നത്. 

പരിപാടിയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ  (PM Modi) ട്വീറ്റ് പുറത്തുവന്നിരുന്നു.  കടന്നുപോയ വർഷത്തെ  നിങ്ങൾ എങ്ങനെ വിലയിരുത്തും?  2021 ൽ നിങ്ങൾ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് എന്താണ്?  അഭിപ്രായങ്ങളും വിലയിരുത്തലുകളും പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. 

"മൻ കി ബാത്ത്" എന്ന തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി  (Prime Minister Narendra Modi) s തികച്ചും  ജനകീയ  വിഷയങ്ങളാണ്  പരാമര്‍ശിക്കുന്നത്, ഒപ്പം, പരിപാടിയിലൂടെ ആളുകളുടെ കാഴ്ചപ്പാടുകൾ പങ്കിടുകയും ചെയ്യുന്നു.

രാവിലെ 11ന് ഓൾ ഇന്ത്യ റേഡിയോയുടെയും ദൂരദർശന്‍റെയും മുഴുവൻ നെറ്റ്‌വർക്കിലും  ഈ പരിപാടി പ്രക്ഷേപണം ചെയ്യും. 

അതേസമയം,  പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ബഹിഷ്ക്കരിക്കാന്‍ കര്‍ഷക സംഘടനകള്‍  ആഹ്വാനം ചെയ്തിരിയ്ക്കുകയാണ്. മന്‍ കി ബാത്ത്  പരിപാടി നടക്കുമ്പോള്‍ കര്‍ഷകര്‍ കൈയടിച്ചും പാത്രം കൊട്ടിയും  പ്രതിഷേധിക്കും എന്നാണ് റിപ്പോര്‍ട്ട്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി മൻ കി ബാത്ത് പരിപാടി നടത്തുമ്പോൾ കർഷകർ പ്രതിഷേധവുമായി രംഗത്തിറങ്ങും.

കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക് കടന്നിരിയ്ക്കുകയാണ്. എന്നാല്‍, കാര്‍ഷിക നിയമങ്ങളില്‍  (Farm Bill) പ്രതിഷേധിച്ച് ആര്‍എല്‍പി (RLP) കൂടി NDA സഖ്യം ഉപേക്ഷിച്ചിരിയ്ക്കുകയാണ്. ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ചും ആര്‍എല്‍പി പ്രഖ്യാപിച്ചു.  

നേരത്തെ ശിരോമണി അകാലി ദൾ NDA മുന്നണി വിട്ടിരുന്നു. പഞ്ചാബിലെ ബിജെപി മുൻ എം.പി ഹരീന്ദർ സിംഗ് ഖൽസ പാർട്ടിയിൽ നിന്നും രാജിവെച്ചു.

Also read: കർഷക സമരത്തിന് പിന്തുണയുമായി RLP: NDA യുമായി സഖ്യം വിട്ടു

32 ാം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരത്തിന് പങ്കാളിത്തവും ഏറിവരികയാണ്. ഡിസംബര്‍ 30ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ട്രാക്ടറുകളുമായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. 

ചൊവ്വാഴ്ച രാവിലെ 11ന് ചര്‍ച്ചക്ക് തയാറാണെന്നാണ് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

 

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News