ഗോവയിലെ ആര്‍.എസ്.എസ്. സംസ്ഥാനാധ്യക്ഷന്‍ സുഭാഷ് വെലിങ്കാറിനെ പുറത്താക്കിയതില്‍ പ്രതിഷേധമറിയിച്ച് 400 ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൂട്ടരാജി. ഗോവയിലെ ഏറ്റവും സ്വാധീനമുള്ള ആര്‍എസ്‌എസ് നേതാവായിരുന്നു വെലിങ്കര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്നാണ് സുഭാഷ് വെലിങ്കറിനെ കഴിഞ്ഞ ദിവസം അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയത്.
പനാജിയില്‍ ഒരു സ്കൂള്‍ ഗ്രൗണ്ടില്‍ നേതാക്കളുമായി നടന്ന ആറ് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ശേഷമായിരുന്നു കൂട്ടരാജി. ജില്ലാ യൂണിറ്റുകള്‍, ഉപജില്ലാ യൂണിറ്റുകള്‍, ശാഖകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് രാജി വെച്ചത്.
വെലിങ്കറിനെ തിരിച്ചെടുത്തില്ലെങ്കില്‍ രാജിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. വെലിങ്കാര്‍ ഗോവയില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടിക്ക് രൂപംനല്‍കുമെന്നാണ് സൂചന.
ഗോവയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വെലിങ്കര്‍ പരസ്യമായി പ്രതികരിക്കുകയും സംസ്ഥാനത്തെ ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍്റ് വിതരണം ചെയ്യുന്നതിനെതിരെ പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഭോപ്പാലില്‍ നടന്ന ആര്‍.എസ്.എസ് നേതൃയോഗത്തില്‍ അമിത് ഷാ ഈ വിഷയം ഉയര്‍ത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു.