മഹാരാഷ്ട്രയില്‍ എന്‍സിപിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയേക്കും

ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം തേടുമെന്നും ശിവസേന പറഞ്ഞു.     

Ajitha Kumari | Updated: Nov 3, 2019, 03:31 PM IST
മഹാരാഷ്ട്രയില്‍ എന്‍സിപിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ നിലപാട് വ്യക്തമാക്കി ശിവസേന. മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാന്‍ ബിജെപി തയ്യാറായില്ലെങ്കില്‍ എന്‍സിപിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയേക്കുമെന്നാണ് ശിവസേന അറിയിച്ചിരിക്കുന്നത്.     

ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം തേടുമെന്നും ശിവസേന പറഞ്ഞു. മാത്രമല്ല എന്‍സിപിയുടേയും കോണ്‍ഗ്രസിന്‍റെയും പിന്തുണ ഉണ്ടെങ്കില്‍ ഞങ്ങള്‍ 170 കടക്കുമെന്നും ശിവസേന പറഞ്ഞു. 

ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്‍സിപി അധ്യക്ഷനെ കണ്ടത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

ഇതിനിടയില്‍ ശിവസേനയെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി സോണിയ ഗാന്ധിയ്ക്ക് കോണ്‍ഗ്രസ്‌ നേതാവും രാജ്യസഭാ എംപിയുമായ ഹുസൈന്‍ ദല്‍വായ കത്തയച്ചു. 

എന്നാല്‍ ശിവസേനയുമായി ഒത്തുപോകുന്നതില്‍ കോണ്‍ഗ്രസിലും അഭിപ്രായഭിന്നതകളുണ്ട്. എന്നാല്‍ സാഹചര്യം ഒത്തുവന്നാല്‍ ശിവസേനയെ കൂടെനിര്‍ത്തി സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. 

എന്തായാലും തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രയില്‍ എന്താകുമെന്ന്‍ കാത്തിരുന്നുതന്നെ കാണാം.