തന്റെ നിശ്ചയദാർഢ്യം കൊണ്ടും അർപ്പണ മനോഭാവം കൊണ്ടും സാമ്രാജ്യം കെട്ടിപ്പിടിക്കിയവരുടെ ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു വ്യക്തിയാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. ദീപിന്ദർ ഗോയാൽ... വിശക്കുമ്പോൾ ഇന്ന് നമ്മൾ എല്ലാവരും ആശ്രയിക്കുന്ന ഒരു ഓൺലൈൻ സംവിധാനമാണ് സോമാറ്റോ. ആ കമ്പനിയുടെ സ്ഥാപകനും സിഇഒ യും ആണ് ദീപിന്ദർ ഗോയാൽ.
തന്റെ ജീവിതത്തിലെ പല പ്രതിബന്ധങ്ങളെയും മറികടന്ന് ആണ് ദീപിന്ദർ ഇന്ന് ഇതെല്ലാം നേടിയെടുത്തത്. ഇന്ന് അറിയപ്പെടുന്ന ഫുഡ് ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനികളിൽ ഒന്നാണ് സോമറ്റോ. ഏതാണ്ട് ഒരു മില്യൺ ഡോളറിന് അടുത്താണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. മഹാമാരി കാലത്ത് തന്റെ ഡെലിവറി പങ്കാളികളുടെ വിദ്യാഭ്യാസ 700 കോടി രൂപയാണ് അദ്ദേഹം സംഭാവനയായി നൽകിയത്.
ALSO READ: ഗുജറാത്ത് തീരത്ത് വീശിയടിച്ച് ചുഴലിക്കാറ്റ്; തീരപ്രദേശങ്ങളിൽനിന്ന് കൂടുതൽപേരെ ഒഴിപ്പിക്കുന്നു
പഞ്ചാബിലെ മക്സർ ജില്ലയിലാണ് ദീപിന്ദർ ജനിച്ചത്. പഠനത്തിൽ വലിയ മിടുക്കൻ ഒന്നുമായിരുന്നില്ല. എട്ടാം ക്ലാസിൽ വച്ചാണ് ദീപന്ദറിന്റെ ജീവിതത്തിൽ മാറ്റം ഉണ്ടാകുന്നത്. പരീക്ഷയിൽ തോൽക്കുമായിരുന്ന അദ്ദേഹം അധ്യാപകന്റെ സഹായത്താൽ വിജയിച്ചു. അതിനുശേഷം നന്നായി പഠിച്ച ഇദ്ദേഹത്തെ കുടുംബം ഐഐടി പരിശീലനത്തിനായി ചണ്ഡിഗറിലേക്ക് പറഞ്ഞയച്ചു. ഡൽഹി IIT പരീക്ഷ വിജയിച്ചു. അതിനുശേഷം ആണ് ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങുകയും വൻ വിജയം കരസ്ഥമാക്കുകയും ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...