രാജ്യം അത്യുഷ്ണത്താൽ വെന്തുരുകുകയാണ്. പല സംസ്ഥാനങ്ങളും വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്നു. ഇത് കർഷകരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കനത്ത ചൂടിൽ നിന്നും രക്ഷ നേടാനായി എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ് ജനങ്ങൾ. എന്നാൽ ഈ അവസ്ഥയ്ക്ക് ഉടനെയൊന്നും ആശ്വാസം ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എല്‍ നിനോ കൂടിയെത്തുന്നതോടെ ഉഷ്ണ തരംഗവും വരള്‍ച്ചയും മാരകമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിലെ ശാസ്ത്രഞ്ജർ നൽകുന്ന മുന്നറിയിപ്പ്.
ALSO READ : ട്രാക്കിൽ കുതിച്ച് വന്ദേഭാരത്; പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തു
കൂടാതെ ഈ വര്‍ഷം താപനില ആഗോള തലത്തില്‍ വര്‍ധിക്കുമെന്നും വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍റെ അറിയിപ്പിൽ പറയുന്നു. താപനില 0.2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് കണക്കാക്കുന്നത്. ഈ പ്രതിഭാസത്തിന്റെ പ്രത്യാഘാതം രാജ്യത്ത് ഏകദേശം 70 ശതമാനത്തോളം ദൃശ്യമാകുമെന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. കാലവർഷത്തിന്റെ പകുതിയിലായിരിക്കും എല്‍ നിനോയുടെ പ്രഭാവം പ്രകടമാവുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്താണ് എല്‍ നിനോ പ്രതിഭാസം
കിഴക്കന്‍ ശാന്ത സമുദ്രത്തിന്റെ ഉപരിതലത്തിൽ ജലത്തിന്‍റെ താപനില വര്‍ധിക്കുന്ന ഒരു കാലാവസ്ഥ പ്രതിഭാസമാണ് എല്‍ നിനോ. തൽഫലമായി ഭൂമധ്യരേഖയിലൂടെ പടിഞ്ഞാറേക്ക് വീശുന്ന കാറ്റിന്‍റെ വേഗം കുറയുകയും ചൂടുള്ള സമുദ്രജലം കിഴക്കോട്ട് തള്ളപ്പെടുകയും ചെയ്യുന്നു. താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനും ഇത് കാരണമാകാം. രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ ഇടവേളകളിലാണ് എല്‍ നിനോ പ്രതിഭാസം രൂപപ്പെടുക. ഇതിന് മുന്‍പ് എല്‍ നിനോ എത്തിയ 2016 ചരിത്രത്തിലെ ഏറ്റവും ചൂടുള്ള വര്‍ഷമായി രേഖപ്പെടുത്തിയിരുന്നു. 1992നും 2015നും ഇടയില്‍ ഇന്ത്യയില്‍ ഉഷ്ണതരംഗങ്ങള്‍ മൂലം 22,000 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കനത്ത വെയില്‍ ഏല്‍പ്പിക്കുന്ന ഹീറ്റ് സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്
1. ഉയര്‍ന്ന ശരീര താപനില
2. മനംമറിച്ചില്‍
3. അസഹനീയമായ തലവേദന
4. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ
6. ഉയരുന്ന ഹൃദയമിടിപ്പ്
7. ആശയക്കുഴപ്പം, മതിഭ്രമം, ദേഷ്യം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...