Milk Price Hike: പാലിന് അടുത്ത ആഴ്ച മുതല്‍ വില കൂടും, പുതിയ GST നിരക്ക് 18 മുതല്‍ പ്രാബല്യത്തില്‍

നിത്യോപയോഗ സാധനങ്ങളുടെ  കുതിയ്ക്കുന്ന വില സാധാരണക്കാരുടെ ഗാര്‍ഹിക ബജറ്റിനെ ഏറെ ബാധിച്ചിരിയ്ക്കുന്ന അവസരത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

Written by - Zee Malayalam News Desk | Last Updated : Jul 13, 2022, 10:29 AM IST
  • പുതിയ GST നിരക്കുകൾ ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വരും. അതിന്‍റെ പ്രതിഫലനം നേരെ സാധാരണക്കാരുടെ അടുക്കളയിലാണ് ഉണ്ടാവുക
Milk Price Hike: പാലിന് അടുത്ത ആഴ്ച മുതല്‍ വില കൂടും, പുതിയ GST നിരക്ക് 18 മുതല്‍ പ്രാബല്യത്തില്‍

New Delhi: നിത്യോപയോഗ സാധനങ്ങളുടെ  കുതിയ്ക്കുന്ന വില സാധാരണക്കാരുടെ ഗാര്‍ഹിക ബജറ്റിനെ ഏറെ ബാധിച്ചിരിയ്ക്കുന്ന അവസരത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

നിലവിലെ സാഹചര്യത്തില്‍  ഭക്ഷണമടക്കം നിരവധി അവശ്യസാധനങ്ങളുടെ വില അനുദിനം എത്തിപ്പിടിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.  കുറഞ്ഞ വരുമാനവും വര്‍ദ്ധിക്കുന്ന ചിലവുകളും മൂലം സാധാരണക്കാര്‍ ഏറെ കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം.  ഇത് കുടുംബ ബജറ്റിനെ കൂടുതല്‍ താറുമാറാക്കും  എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

Also Read:  GST New Rates: പുതിയ GST നിരക്ക് ജൂലൈ 18 മുതല്‍ പ്രാബല്യത്തില്‍, സാധാരണക്കാര്‍ക്ക് നേട്ടമോ കോട്ടമോ? ഈ പട്ടിക പറയും  

അടുത്തിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന GST കൗൺസിൽ യോഗം നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടിരിരുന്നു. അതനുസരിച്ച്  ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിൽ മാറ്റമുണ്ടാകും. പുതിയ നിരക്കുകൾ ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വരും.  അതനുസരിച്ച്  ആളുകൾ അവശ്യ ഭക്ഷ്യവസ്തുക്കൾക്കായി കൂടുതൽ പണം മുടക്കേണ്ടിവരും.

പുതുക്കിയ GST നിരക്ക് അനുസരിച്ച്  ജൂലൈ 18 മുതൽ വില കൂടുന്ന ഇനങ്ങൾ ഇവയാണ് . പാക്കേജ് ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ (Packaged Food): മുൻകൂട്ടി പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ മാംസം (ശീതീകരിച്ചത് ഒഴികെ), മത്സ്യം, തൈര്, ലസ്സി, പാല്‍, പനീർ, തേൻ, ഉണക്കിയ പയർവർഗ്ഗ പച്ചക്കറികൾ, ഉണക്കിയ മഖാന, ഗോതമ്പ്, മറ്റ് ധാന്യങ്ങൾ, ഗോതമ്പ് അല്ലെങ്കിൽ മെലിൻ മാവ്, ശർക്കര, പഫ്ഡ് റൈസ്, ജൈവ വളം, ചകിരിച്ചോറ്, കമ്പോസ്റ്റ് എന്നിവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കില്ല. ഇവയ്ക്ക് ഇനി മുതൽ 5%  നികുതി ഈടാക്കും. എന്നിരുന്നാലും, പാക്ക് ചെയ്യാത്തതും ലേബൽ ചെയ്യാത്തതും ബ്രാൻഡ് ചെയ്യാത്തതുമായ സാധനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുന്നത് തുടരും. 

GST നിരക്ക് സംബന്ധിച്ച ഈ തീരുമാനങ്ങൾ  കൗൺസിലിന്‍റെ ചരക്ക് സേവന നികുതി സംബന്ധിച്ച ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതിയാണ് കൈക്കൊണ്ടിരിയ്ക്കുന്നത്.  ഈ സമിതിയിൽ എല്ലാ  സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ അംഗങ്ങളാണ്. രണ്ട് ദിവസം നീണ്ടു നിന്ന 47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.

ധനമന്ത്രി നിർമ്മല സീതാരാമന്‍ കൈക്കൊണ്ടിരിയ്ക്കുന്ന  GST വർദ്ധനനയെക്കുറിച്ചുള്ള നിര്‍ണ്ണായക തീരുമാനത്തിന് ശേഷം അടുത്ത ആഴ്ച മുതൽ അവശ്യ സാധങ്ങള്‍ക്ക് കൂടിയ വില നല്‍കേണ്ടി വരും. ഇത്  സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News