10 രൂപയുണ്ട്‌, ഈ കോഴിക്കുഞ്ഞിനെ ചികിത്സിക്കാമോ?

ഓമനത്തം തുളുമ്പുന്ന കുഞ്ഞുങ്ങള്‍... അവരിലെ നിഷ്കളങ്ക മനസ്സ്... കുഞ്ഞുങ്ങളുടെ കുസൃതി ചോദ്യങ്ങള്‍... കുഞ്ഞുങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാണ്... 

Last Updated : Apr 4, 2019, 11:20 AM IST
10 രൂപയുണ്ട്‌, ഈ കോഴിക്കുഞ്ഞിനെ ചികിത്സിക്കാമോ?

ഐസ്വാള്‍: ഓമനത്തം തുളുമ്പുന്ന കുഞ്ഞുങ്ങള്‍... അവരിലെ നിഷ്കളങ്ക മനസ്സ്... കുഞ്ഞുങ്ങളുടെ കുസൃതി ചോദ്യങ്ങള്‍... കുഞ്ഞുങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാണ്... 

എന്നാല്‍, ഇപ്പോള്‍ കുഞ്ഞുങ്ങളിലെ താരമായി മാറിയിരിയ്ക്കുകയാണ് മിസോറമിലെ സൈരാങ്കില്‍നിന്നുള്ള ഈ ബാലന്‍. വീടിനു സമീപത്തുകൂടി സൈക്കിള്‍ ഓടിക്കുന്നതിനിടെ അറിയാതെ ചക്രത്തിനടിയില്‍പ്പെട്ട കോഴിക്കുഞ്ഞിനെയും പിടിച്ച് കൈയില്‍ ആകെയുള്ള 10 രൂപയും എടുത്ത് ആശുപത്രിയില്‍ എത്തിയിരിയ്ക്കുകയാണ് കുട്ടി. കോഴിക്കുഞ്ഞിനെ ചികിത്സിക്കണമെന്നതാണ് കുട്ടിയുടെ ആവശ്യം!!

കോഴിക്കുഞ്ഞ് അപകടത്തില്‍പ്പെട്ടതോടെ ആ കുഞ്ഞുമനസ് വേദനിച്ചു. സങ്കടം സഹിക്കാനാകാതെയാണ് ബാലന്‍ സൈക്കിളിനടിയില്‍പ്പെട്ട കോഴിക്കുഞ്ഞിനെയും പിടിച്ച് പത്തുരൂപയുമായി ആശുപത്രിയിലെത്തിയത്. താന്‍ മൂലം അപകടം സംഭവിച്ച കോഴിക്കുഞ്ഞിനെ ചികിത്സിക്കേണ്ട ഉത്തരവദിത്വവും തനിക്കാണെന്ന് ആ കുഞ്ഞുമനസ്സ് ഈ ചെറുപ്രായത്തില്‍തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് ആശ്ചര്യകരംതന്നെ. 

എന്നാല്‍, ഇപ്പോള്‍ മിസോറം ബാലന്‍റെ നിഷ്കളങ്ക മുഖം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഒരു കയ്യില്‍ കോഴിക്കുഞ്ഞും മറ്റേ കയ്യില്‍ 10 രൂപയുമുയര്‍ത്തി ആശുപത്രി അധികൃതരോട് സഹായമാവശ്യപ്പെട്ടു നില്‍ക്കുന്ന ബാലന്‍റെ നിഷ്‌കളങ്ക ഫോട്ടോയാണ് വൈറലായിരിക്കുന്നത്. ഈ ഫോട്ടോ ഇതിനോടകം വളരെയധികം ആളുകള്‍ പങ്കുവച്ചുകഴിഞ്ഞു. 

സംഗം സെയ്‌സ് എന്ന അക്കൗണ്ടാണ് ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത്.

Trending News