Newdelhi: ഒാരോ സംസ്ഥാനങ്ങൾക്കും നൽകിയ വെൻറിലേറ്ററുകൾ എവിടെയെന്ന് പ്രധാനമന്ത്രി. കോവിഡുമായി (Covid19) ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി ഇതാവശ്യപ്പെട്ടത്.
കേന്ദ്രം നല്കിയ വെന്റിലേറ്ററുകള്‍ (ventilators) സ്ഥാപിച്ചിരുന്നോ നിലവില്‍ അവയുടെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് ചില സംസ്ഥാനങ്ങള്‍ കേന്ദ്രം നല്കിയ വെന്റിലേറ്ററുകള്‍ ആശുപത്രികളില്‍ സ്ഥാപിച്ചില്ലെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ നടപടി.
ALSO READ: 15 ദിവസത്തിനുള്ളിൽ 1.92 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രം
പഞ്ചാബിലെ ഫരീദ്കോട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലടക്കം സാങ്കേതിക തകരാറുകള്‍ മൂലം ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.
ആരോഗ്യവകുപ്പിന്റെ ഉന്നത തല ഉദ്യോഗസ്ഥരുൾപ്പെടെ മോദിയുടെ യോഗത്തിൽ പങ്കെടുത്തു. ടെസ്റ്റ് പോസിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ പരിശോധന വർദ്ധിപ്പിക്കുക, വാക്‌സിനേഷൻ വേഗത്തിലാക്കുക, ഗ്രാമങ്ങളിൽ ആരോഗ്യപരമായ വികസനം വരുത്തുക എന്നിവയായിരുന്നു യോഗത്തിൽ ചർച്ച ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA