പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം 20ന് ആരംഭിക്കും; ഏക സിവില്‍ കോഡ് ബില്‍ എത്തിയേക്കും

Monsoon session of Parliament to starts from July 20: സമ്മേളനത്തില്‍ ഫലപ്രദമായ ചർച്ചകൾ നടത്താന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 04:06 PM IST
  • രാജ്യത്ത് ഏക സിവിൽ കോ‍ഡ് നടപ്പാക്കാനുള്ള ചർച്ചകൾ രാജ്യത്താകെ വലിയ ചർച്ചയായി മാറുന്നതിനിടയിലാണ് സമ്മേളനം ചേരുന്നത്.
  • എന്നാല്‍ വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കം പഴയ മന്ദിരത്തിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം 20ന് ആരംഭിക്കും; ഏക സിവില്‍ കോഡ് ബില്‍ എത്തിയേക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 20 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ജൂലായ് 20ന് ആരംഭിച്ച് ഓഗസ്റ്റ് 11 വരെനീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഫലപ്രദമായ വിഷയങ്ങളിൽ ചർച്ചകൾ ഉയർത്താൻ എല്ലാ പാർട്ടികളോടും അഭ്യർത്ഥിച്ചുകൊണ്ട് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു. രാജ്യത്ത് ഏക സിവിൽ കോ‍ഡ് നടപ്പാക്കാനുള്ള ചർച്ചകൾ രാജ്യത്താകെ വലിയ ചർച്ചയായി മാറുന്നതിനിടയിലാണ് സമ്മേളനം ചേരുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിലാണ് വര്‍ഷകാല സമ്മേളനം ചേരുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

എന്നാല്‍ വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കം പഴയ മന്ദിരത്തിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമ്മേളനത്തിന്റെ പാതിയില്‍ പുതിയ മന്ദിരത്തിലേക്ക് മാറാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ രാജ്യത്ത് സജീവമായത്. വിവാദം ശക്തമാകുന്ന സാഹചര്യത്തിൽ വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തിങ്കളാഴ്ച യോഗംചേരുന്നുമുണ്ട്. നിയമകമ്മിഷന്‍, നിയമകാര്യ വകുപ്പ്, ലെജിസ്ലേറ്റീവ് വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ അഭിപ്രായം സമിതി കേള്‍ക്കും. വിഷയം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്നും രാഷ്ട്രീയത്തിനുപരിയായാണ് പരിശോധിക്കുകയെന്നുമാണ് സമിതി അധ്യക്ഷനും ബി.ജെ.പി. നേതാവുമായ സുശീല്‍ കുമാര്‍ മോദി പ്രതികരിച്ചത്.

ALSO READ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; വിശദ വിവരങ്ങൾ അറിയാം

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ജൂണ്‍ 14-ന് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍തേടി കമ്മിഷന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഒരു മാസമാണ് കമ്മിഷന്‍ സമയം നല്‍കിയിരിക്കുന്നത്. വര്‍ഷകാല സമ്മേളനത്തില്‍ ഏക സിവില്‍ കോഡ് ബില്‍ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അഭ്യൂഹങ്ങളും നടക്കുന്നത്. മെയ് 28ന് 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയത് പുതിയ പാര്‍ലമെന്റിന് ഒട്ടേറെ സവിശേഷതകൾ ആണ് ഉള്ളത്. അംഗങ്ങള്‍ക്ക് സഭാനടപടികള്‍ ഇനി തത്സമയം മലയാളത്തിലടക്കം കേള്‍ക്കാം എന്നതും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പ്രത്യേകതയാണ്. മലയാളമുള്‍പ്പെടെ 22 ഔദ്യോഗികഭാഷകളില്‍ തത്സമയ പരിഭാഷയുണ്ടാകും. ഇതിനായി പരിഭാഷകരെ നിയമിച്ച് പരിശീലനം നല്‍കിവരുന്നുണ്ട്.

പരിഭാഷയുടെ നടപടിക്രമങ്ങള്‍ ചുവടെ സൂചിപ്പിക്കുന്ന രീതിയിലാണ്

ഹിന്ദിയും ഇംഗ്ലീഷും വശമില്ലെങ്കിലും മാതൃഭാഷയില്‍ത്തന്നെ അംഗങ്ങള്‍ക്ക് പ്രസംഗിക്കാനും മറ്റുപ്രസംഗങ്ങള്‍ കേള്‍ക്കാനും കഴിയും. ഒരു അംഗം സംസാരിക്കുന്നത് പ്രാദേശികഭാഷയിലാണെങ്കില്‍ ആ ഭാഷയുടെ പരിഭാഷകര്‍ ആദ്യം അത് ഇംഗ്ലീഷിലേക്ക് തര്‍ജമചെയ്യും. ഈ ഇംഗ്ലീഷ് തര്‍ജ്ജമകേട്ട് മറ്റു ഭാഷകളിലേക്ക് അതത് പരിഭാഷകര്‍ അപ്പപ്പോള്‍ത്തന്നെ മൊഴിമാറ്റും. 22 ഭാഷകളിലും ഫലത്തില്‍ സഭാനടപടികള്‍ തത്സമയം കേള്‍ക്കാനാകും.  പാര്‍ലമെന്റിനകത്ത് എം.പി.മാര്‍ക്കുപുറമേ സന്ദര്‍ശകര്‍ക്കും പ്രസ് ഗാലറിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ സൗകര്യം ലഭിക്കും. അടുത്തഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കായി തത്സമയ സംപ്രേഷണത്തിനൊപ്പം ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News