Tamil Nadu Covid19: തമിഴ്നാട്ടിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്, സ്‌കൂളും കോളേജും തീയറ്ററും തുറക്കുന്നു

സംസ്ഥാനത്ത ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകളും ഒപ്പം കോളേജുകളും തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍.

Written by - Zee Malayalam News Desk | Last Updated : Aug 22, 2021, 10:22 AM IST
  • സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ തുറക്കുമെന്ന് സർക്കാർ.
  • കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചാവും സ്കൂളുകൾ തുറക്കുക.
  • അധ്യാപകരും സ്‌കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.
  • തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ തീയറ്ററുകളും തുറക്കും.
Tamil Nadu Covid19: തമിഴ്നാട്ടിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്, സ്‌കൂളും കോളേജും തീയറ്ററും തുറക്കുന്നു

ചെന്നൈ: തമിഴ്നാട്ടിൽ (Tamil Nadu) കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ (Covid Relaxations) പ്രഖ്യാപിച്ച് സർക്കാർ. സെപ്റ്റംബർ ഒന്ന് മുതൽ സംസ്ഥാനത്തെ സ്കൂളുകളും (Schools) കോളേജുകളും തുറക്കാൻ തീരുമാനമായി. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് ഒന്നാം തിയതി തുറക്കുകയെന്ന് സർക്കാർ (Government) അറിയിച്ചു. 

കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചാവും സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറക്കുക. വിദ്യാർഥികൾക്ക് (Students) ഉച്ചഭക്ഷണം കൊടുക്കാനും അനുമതിയുണ്ട്. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും സ്‌കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.

Also Read: Class 12 Exam: തമിഴ്നാട് പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി

പോളിടെക്‌നിക് കോളേജുകളും ഇതിനോടൊപ്പം തുറക്കാന്‍ അനുമതിയുണ്ട്. സ്‌കൂളുകള്‍ ആദ്യ ഘട്ടത്തില്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് മാത്രമേ തുറക്കുന്നുള്ളുവെങ്കിലും സെപ്റ്റംബര്‍ 15ന് ശേഷം ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകാര്‍ക്ക് തുറക്കുന്നതും പരിഗണനയിലുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം.

Also Read: India COVID Update : രാജ്യത്ത് 30,948 പേർക്ക് കൂടി കോവിഡ് രോഗബാധ; 50 ശതമാനത്തിലധികം കേസുകളും കേരളത്തിൽ നിന്ന് തന്നെ

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് തീയറ്ററുകള്‍ (Theatre) തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. തിയറ്ററിലെ ജീവനക്കാർ എല്ലാം വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പൊതുഗതാഗതവും സർക്കാർ അനുവദിച്ചിട്ടുണ്ട്.

Also Read: ZyCoV-D Vaccine : സൈഡസ് കാഡില 3മുതൽ12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം ആരംഭിച്ചു

കൂടാതെ ജീവനക്കാർക്ക് കോവിഡ് വാക്സിനേഷൻ (Covid Vaccination)ലഭിച്ചിട്ടുണ്ടെങ്കിൽ ഹോട്ടലുകളിലെയും ക്ലബ്ബുകളിലെയും ബാറുകൾ തുറക്കാനും അനുമതി ലഭിച്ചു. ബീച്ചുകളിലും പൊതുജനങ്ങൾക്ക് സന്ദർശനത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പ്രദേശത്തുള്ള കടക്കാർ എല്ലാം വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ ഉറപ്പാക്കണം. കോവിഡ് SOPക്ക് അനുസൃതമായി ബൊട്ടാണിക്കൽ, സുവോളജിക്കൽ പാർക്കുകൾ തുറക്കാനും സർക്കാർ അനുവദിച്ചിട്ടുണ്ട്. ഐടി കമ്പനികളിൽ 100 ശതമാനം സ്റ്റാഫിനെ ഉൾപ്പെടുത്തി പ്രവർത്തിക്കാമെന്നും സർക്കാർ ഇന്നലെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News