viral video: ബൈക്കിലെത്തി മാല പൊട്ടിച്ചവരെ കയ്യോടെ പിടിച്ചു!

റിക്ഷക്കാരന് പണം നല്‍കി റോഡ് മുറിച്ച് കടക്കാന്‍വേണ്ടി നില്‍ക്കുമ്പോഴാണ് ബൈക്ക് അടുത്തെത്തുകയും പിന്നിലിരുന്നയാള്‍ വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കുകയും ചെയ്തത്.  

Last Updated : Sep 4, 2019, 12:41 PM IST
viral video: ബൈക്കിലെത്തി മാല പൊട്ടിച്ചവരെ കയ്യോടെ പിടിച്ചു!

ന്യൂഡല്‍ഹി: ബൈക്കിലെത്തി കഴുത്തിലെ മാല പൊട്ടിച്ച് കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ കയ്യോടെ പിടിച്ച് അമ്മയും മകളും. ഡല്‍ഹിയിലെ നാംഗലോയില്‍ ആഗസ്റ്റ് 30 നാണ് സംഭവം. 

നാംഗലോയിലെ വീട്ടിലേക്ക് സൈക്കിള്‍ റിക്ഷയിലെത്തിയതായിരുന്നു അമ്മയും മകളും. റിക്ഷക്കാരന് പണം നല്‍കി റോഡ് മുറിച്ച് കടക്കാന്‍വേണ്ടി നില്‍ക്കുമ്പോഴാണ് ബൈക്ക് അടുത്തെത്തുകയും പിന്നിലിരുന്നയാള്‍ വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കുകയും ചെയ്തത്.

മാല പൊട്ടിച്ചശേഷം മുന്നോട്ടു നീങ്ങിയ ബൈക്കിലെ പിന്നിലിരുന്നയാളെ അമ്മയും മകളും കൂടി വലിച്ചു താഴെയിട്ടു. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാരുടെയും കൂടി സഹായത്തോടെ ഇയാളെ പിടികൂടുകയും ചെയ്തു. 

സംഭവസ്ഥലത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഷണശ്രമത്തിന്റേയും അമ്മയും മകളും ചേര്‍ന്ന്‍ നടത്തിയ സാഹസവുമെല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഇതിനിടെ ബൈക്ക് ഓടിച്ചിരുന്നയാള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോകുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ഇയാളെ നാട്ടുകാര്‍ പിന്നാലെയോടി പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 

അബ്ദുള്‍ ഷംഷദ്, വികാസ് ജെയിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇവരുടെ കയ്യില്‍ നിന്നും രണ്ടു സ്വര്‍ണ്ണമാലകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വീഡിയോ കാണാം:

 

 

Trending News