MP Assembly Election 2023: വാഗ്ദാനങ്ങളുടെ പരമ്പര!! മധ്യപ്രദേശ് കോണ്‍ഗ്രസ്‌ നിയമസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി

MP Assembly Election 2023:   2023ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം മധ്യപ്രദേശിൽ ആർക്കനുകൂലമാകുമെന്ന കാര്യത്തിൽ ഡിസംബർ 3ന് തീരുമാനമുണ്ടാകുമെങ്കിലും അതിനുമുമ്പ് വോട്ടർമാരുടെ ഹൃദയത്തിലേക്കിറങ്ങാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്‌. 

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 04:52 PM IST
  • നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നത്. അതില്‍ പ്രധാനമായത് സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും നല്‍കുന്ന 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ്
MP Assembly Election 2023:  വാഗ്ദാനങ്ങളുടെ പരമ്പര!! മധ്യപ്രദേശ് കോണ്‍ഗ്രസ്‌ നിയമസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി

MP Assembly Election 2023: കര്‍ണാടകയില്‍ നേടിയ കനത്ത വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കാന്‍ വാഗ്ദാനങ്ങളുടെ നീണ്ട നിരയുമായി വോട്ടര്‍മാരെ സമീപിക്കുകയാണ് കോണ്‍ഗ്രസ്‌. മധ്യപ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രകടന പ്രത്രിക കോണ്‍ഗ്രസ്‌ പുറത്തിറക്കി.

Also Read:  Kashmir News: 75 വർഷങ്ങള്‍ക്ക് ശേഷം കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ നവരാത്രി പൂജ 

2023ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം മധ്യപ്രദേശിൽ ആർക്കനുകൂലമാകുമെന്ന കാര്യത്തിൽ ഡിസംബർ 3ന് തീരുമാനമുണ്ടാകുമെങ്കിലും അതിനുമുമ്പ് വോട്ടർമാരുടെ ഹൃദയത്തിലേക്കിറങ്ങാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്‌. പാര്‍ട്ടി പുറത്തിറക്കിയ പ്രകടനപത്രികയിൽ നിരവധി വാഗ്ദാനങ്ങളാണ് നൽകിയിരിയ്ക്കുന്നത്. 

Also Read:  Jio Recharge: വെറും 299 രൂപയ്ക്ക് 56 ജിബി ഡാറ്റ അൺലിമിറ്റഡ് കോളിംഗ്, ഇതുപോലൊരു ഓഫര്‍ മറ്റൊരിടത്തും ലഭിക്കില്ല!! 
 
സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും ആ മാറ്റം കൊണ്ടുവരുന്നതിൽ കോണ്‍ഗ്രസ്‌  തീർച്ചയായും വിജയിക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കി മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷന്‍ കമൽനാഥ് പറഞ്ഞു. 

നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നത്. അതില്‍ പ്രധാനമായത് സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും നല്‍കുന്ന 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ്. കൂടാതെ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി)  27% സംവരണം, സംസ്ഥാനത്തിന്‍റെ പ്രത്യേക IPL ടീം രൂപീകരണം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ്  സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 106 പേജുള്ള പ്രകടനപത്രികയിൽ നല്‍കിയിട്ടുള്ളത്. കർഷകർ, സ്ത്രീകൾ, സർക്കാർ ജീവനക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമുള്ള ഉറപ്പുകളാണ് ഈ പ്രകടന പത്രികയില്‍ ഉള്ളത് എന്നത് പ്രത്യേകതയാണ്.  

സംസ്ഥാനത്തെ എല്ലാ ആളുകള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നും അതിൽ 10 ലക്ഷം രൂപയുടെ അപകട പരിരക്ഷകൂടി ഉൾപ്പെടുത്തുമെന്നും പ്രകടന പത്രിക പുറത്തിറക്കി കമൽനാഥ് പറഞ്ഞു. കൂടാതെ, രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളുക, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ സഹായം, 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ, സ്കൂൾ വിദ്യാഭ്യാസം സൗജന്യമാക്കുക, പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, യുവാക്കൾക്ക് വായ്പ സഹായം, ഒരു വർഷത്തേക്ക് പ്രതിമാസം 1,500 രൂപ മുതൽ 3,000 രൂപ വരെ തൊഴിലില്ലായ്മ വേതനം തുടങ്ങിയവയും കോണ്‍ഗ്രസ്‌ പ്രകടന പത്രികയില്‍ ഉണ്ട്.  

മധ്യപ്രദേശില്‍ നവംബർ 17ന് തിരഞ്ഞെടുപ്പ്

230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 17നാണ് നടക്കുക.  2018 ലെ തിരഞ്ഞെടുപ്പ് ഫലത്തിൽ 114 സീറ്റുകൾ നേടി ഏറ്റവും വലിയ കക്ഷിയായി സർക്കാർ രൂപീകരിക്കുന്നതിൽ കോൺഗ്രസ് വിജയിച്ചുവെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം കോൺഗ്രസ് എംഎൽഎമാര്‍ കാലുമാറിയതോടെ കമൽനാഥ്‌ സര്‍ക്കാര്‍ നിലം പതിച്ചു. 

പിന്നീട് ശിവരാജ് സിംഗിന്‍റെ  നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയായിരുന്നു. ഇതോടെ ശിവരാജ് സിംഗ് ചൗഹാന്‍ നാലാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിലെത്തി.  

കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മധ്യ പ്രദേശില്‍ വിജയം നേടുക എന്നത് അനിവാര്യമാണ്. ഭൂരിപക്ഷം നേടിയിട്ടും ഓപ്പറേഷന്‍ താമരയിലൂടെ ബിജെപി അധികാരം കൈക്കലാക്കിയതിന്‍റെ മധുര പ്രതികാരമാണ് കോണ്‍ഗ്രസിനെ സംബന്ധി ച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News