Mukesh Ambani: മുകേഷ് അംബാനിക്ക് വധഭീഷണി; 20 കോടി നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് സന്ദേശം

Mukesh Ambani Death Threat: 20 കോടി നൽകിയില്ലെങ്കിൽ വെടിവെച്ചുകൊല്ലും എന്നാണ് ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത് ഒപ്പം  ഇന്ത്യയിലെ മികച്ച ഷൂട്ടർമാർ ഞങ്ങളോടൊപ്പമുണ്ടെന്നും കുറിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 28, 2023, 01:34 PM IST
  • റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി 2
  • 0 കോടി നൽകിയില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്നാണ് ഭീഷണി
  • ഒക്‌ടോബർ 27 നാണ് വധഭീഷണി ഇ-മെയിലിൽ ലഭിച്ചത്
Mukesh Ambani: മുകേഷ് അംബാനിക്ക് വധഭീഷണി; 20 കോടി നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് സന്ദേശം

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി നൽകിയില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ഒക്‌ടോബർ 27 നാണ് വധഭീഷണി ഇ-മെയിലിൽ ലഭിച്ചത്. സംഭവത്തിൽ മുംബൈയിലെ ഗാംദേവി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Also Read: മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും അജ്ഞാതന്റെ ഭീഷണി സന്ദേശം

ഐപിസി 387, 506 (2) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  20 കോടി നൽകിയില്ലെങ്കിൽ വെടിവെച്ചുകൊല്ലും എന്നാണ് ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത് ഒപ്പം  ഇന്ത്യയിലെ മികച്ച ഷൂട്ടർമാർ ഞങ്ങളോടൊപ്പമുണ്ടെന്നും കുറിച്ചിട്ടുണ്ട്.  ഷദാബ് ഖാൻ എന്ന പേരിലുളള ഇമെയില്‍ ഐഡിയില്‍ നിന്നാണ് അംബാനിക്ക് സന്ദേശം ലഭച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കേസിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.  

Also Read: ശുക്ര ശനി രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ

കഴിഞ്ഞ വര്‍ഷവും അംബാനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടായിരുന്നു. സംഭവത്തില്‍ ഒരു ബീഹാര്‍ സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. വസതിയായ ആന്റിലയും എച്ച്‌. എൻ റിലയൻസ് ആശുപത്രിയും ബോംബ് വച്ച്‌ തകര്‍ക്കും എന്നായിരുന്നു അന്നത്തെ ഭീഷണി.  2021 ൽ അംബാനിയുടെ വീടിനു പുറത്തു നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത് ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. ഈ കേസിൽ മുംബൈ പോലീസിലെ ഉദ്യോഗസ്ഥനടക്കം അറസ്റ്റിലായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News