അമിത് ഷാ ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍: മുകേഷ് അംബാനി

ഇന്ത്യ ഇപ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണെന്നും. ഇനി ആഗ്രഹങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ വയ്ക്കാതെ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ മടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

Last Updated : Aug 30, 2019, 01:52 PM IST
അമിത് ഷാ ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍: മുകേഷ് അംബാനി

ഗാന്ധിനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായെ പുകഴ്ത്തി മുകേഷ് അംബാനി.

അമിത് ഷായെ ഇന്ത്യയുടെ ഉരുക്ക് മനുഷ്യനെന്നും യഥാര്‍ത്ഥ കര്‍മ്മയോഗിയെന്നുമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പുകഴ്ത്തിയത്. 

പണ്ഡിറ്റ്‌ ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്സിറ്റിയില്‍ ബിരുദധാന ചടങ്ങിനിടെയാണ് മുകേഷ് അംബാനി ഷായെ പുകഴ്ത്തിയത്.

അമിത് ഭായി നിങ്ങളൊരു യഥാര്‍ത്ഥ കര്‍മ്മയോഗിയാണ്. നിങ്ങള്‍ രാജ്യത്തിന്‍റെ ഉരുക്ക് മനുഷ്യനാണ്. ഗുജറാത്തും ഇപ്പോള്‍ ഇന്ത്യയും നിങ്ങളെപ്പോലൊരു നേതാവിനെ കിട്ടിയതില്‍ അനുഗ്രഹീതരായിരിക്കുകയാണെന്നും മുകേഷ് അംബാനി പറഞ്ഞു.

ഇന്ത്യ ഇപ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണെന്നും. ഇനി ആഗ്രഹങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ വയ്ക്കാതെ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ മടിക്കേണ്ടതില്ലെന്നും. നിങ്ങളുടെ ആഗ്രഹങ്ങളും ഭാവിയും പൂര്‍ണ്ണമാക്കാന്‍ കഴിയും വിധം ഇന്ത്യ വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

2014 വരെ ഇന്ത്യന്‍ സമ്പദ് രംഗത്തെ രക്ഷിക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറ്റാന്‍ കഴിഞ്ഞെന്നും ചടങ്ങില്‍ സന്നിഹിതനായിരുന്ന അമിത് ഷാ പറഞ്ഞു. 

Trending News